ശ്രീനഗർ: കശ്മീരിലെ പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ ഖുർറം പർവേസിന്റെ (44) അറസ്റ്റിനെതിരെ ആംനസ്റ്റി ഇന്റർനാഷനൽ ഉൾപ്പെടെ രംഗത്ത്. ഭീകര വിരുദ്ധ നിയമങ്ങൾ എങ്ങനെയാണ് ഇന്ത്യയിൽ മനുഷ്യാവകാശ പ്രവർത്തനങ്ങൾക്കും വിമതസ്വരങ്ങൾക്കും എതിരായി ഉപയോഗിക്കപ്പെടുന്നത് എന്നതിന് ഉദാഹരണമാണ് ഈ അറസ്റ്റെന്ന് ആംനസ്റ്റി അഭിപ്രായപ്പെട്ടു. മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് അന്വേഷിക്കാനാണ് അധികൃതർ താൽപര്യമെടുക്കേണ്ടതെന്നും സംഘടന വ്യക്തമാക്കി. ഭീകരർക്ക് ധനസഹായം ചെയ്ത കേസിലാണ് യു.എ.പി.എ ഉൾപ്പെടെ ചുമത്തി എൻ.ഐ.എ ഖുർറമിനെ അറസ്റ്റ് ചെയ്തത്.
ഖുർറത്തിെൻറ അറസ്റ്റ് അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും അദ്ദേഹം ഭീകരവാദിയല്ല, മനുഷ്യാവകാശ പ്രവർത്തകനാണെന്നും മനുഷ്യാവകാശത്തിനായി പ്രവർത്തിക്കുന്നവർക്കായുള്ള യു.എൻ പ്രത്യേക പ്രതിനിധി മേരി ലോലർ പറഞ്ഞു. ജമ്മു-കശ്മീർ ഹൈകോടതി ബാർ അസോസിയേഷനും അറസ്റ്റിനെ തള്ളിപ്പറഞ്ഞു.
കശ്മീരിലെ ശബ്ദമില്ലാത്തവരുടെ ശബ്ദം ഇല്ലാതാക്കുന്നതിനു തുല്യമാണ് നടപടിയെന്ന് ബാർ അസോസിയേഷൻ അഭിപ്രായപ്പെട്ടു.'ജമ്മു-കശ്മീർ കോഅലിയേഷൻ ഓഫ് സിവിൽ സൊസൈറ്റി'യുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഖുർറം മുമ്പും പല തവണ അറസ്റ്റിലായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.