ന്യൂഡൽഹി: കശ്മീർ വിഘടനവാദി നേതാവ് ഷാബിർ ഷാക്കെതിരെ ഡൽഹി കോടതി ജാമ്യമില്ലാ വാറൻറ് പുറപ്പെടുവിച്ചു. പതിറ്റാണ്ട് മുമ്പ് രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസിലാണിത്. അന്വേഷണവുമായി സഹകരിക്കണമെന്ന ഉദ്യോഗസ്ഥരുടെ അറിയിപ്പ് നിരന്തരം അവഗണിച്ചെന്ന എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിെൻറ വാദത്തിെൻറ അടിസ്ഥാനത്തിൽ അഡീഷനൽ സെഷൻസ് ജഡ്ജി സിദ്ധാർഥ് ശർമയാണ് വാറൻറ് പുറപ്പെടുവിച്ചത്.
2005ൽ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ഹവാല ഇടപാടുകാരൻ മുഹമ്മദ് അസ്ലം വാനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഷാക്കെതിരെ കേസെടുത്തതെന്ന് സ്െപഷൽ പബ്ലിക് പ്രോസിക്യൂട്ടർ എൻ.കെ. മട്ട പറഞ്ഞു. ഷായ്ക്ക് 2.25 കോടി രൂപ കൈമാറിയിട്ടുണ്ടെന്നായിരുന്നത്രെ ഇയാളുടെ മൊഴി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.