ബലാത്സംഗ കേസിൽ ബി.ജെ.പി എം.എൽ.എക്ക് അറസ്റ്റ് വാറണ്ട്

ലഖ്നോ: ബലാത്സംഗ കേസിൽ ഉത്തർ പ്രദേശ് ബി.ജെ.പി എം.എൽ.എക്ക് അറസ്റ്റ് വാറണ്ട്. ധുദ്ധി നിയമസഭ മണ്ഡലത്തിൽനിന്നുള്ള എം.എൽ.എ രാംദുലറിനായാണ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

നിരവധി തവണ സമൻസ് അയച്ചിട്ടും എം.എൽ.എ കോടതിയിൽ ഹാജരായിരുന്നില്ല. അറസ്റ്റ് ചെയ്ത് ജനുവരി 23ന് കോടതിയിൽ ഹാജരാക്കാനാണ് നിർദേശം. അഡീഷണൽ സെഷൻസ് ജഡ്ജി രാഹുൽ മിശ്രയുടേതാണ് ഉത്തരവ്.

മ്യോർപുർ ഗ്രാമവാസിയാണ് 2014ൽ പരാതി നൽകിയത്. തന്‍റെ സഹോദരിയെ പലതവണ രാംദുലർ ബലാത്സംഗത്തിനിരയാക്കിയതായാണ് പരാതി. വിശദ അന്വേഷണത്തിനൊടുവിലാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.

Tags:    
News Summary - Arrest Warrant Against Uttar Pradesh BJP MLA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.