ന്യൂഡൽഹി: ഭീമ- കൊരെഗാവ് സംഘർഷവുമായി ബന്ധപ്പെട്ട് ആക്ടിവിസ്റ്റുകളുടെ അറസ്റ്റിൽ രാജ്യത്താകമാനം പ്രതിഷേധം ശക്തമാകെ പുണെ പൊലീസിെൻറ നടപടിയെ ന്യായീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 2012 ഡിസംബറിൽ യു.പി.എ സർക്കാറാണ് ചില സംഘടനകൾക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് തിരിച്ചറിഞ്ഞതും ഇൗ സംഘടനകൾക്കെതിരെ നടപടിക്ക് സംസ്ഥാന സർക്കാറുകളോട് ശിപാർശ ചെയ്തതെന്നും ആഭയന്തര മന്ത്രാലയം വ്യക്തമാക്കുന്നു. മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തവർക്ക് ഇൗ സംഘടനകളുമായി ബന്ധമുണ്ടെന്നും ഇവർ സർക്കാറിനെതിരെ നിയമ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നുവെന്നും ആഭ്യന്തര മന്ത്രാലയം ആരോപിക്കുന്നു.
വരവര റാവു, സുധ ഭരദ്വാജ്, സുരേന്ദ്ര ഗാഡ്ലിങ്, റോണ വിൽസൻ, അരുൺ ഫെരെര, വെർനോൻ ഗോൺസാൽവസ്, മഹേഷ് റൗട്ട് എന്നിവർ ഇൗ സംഘടനകളിൽ പെട്ടവരുെട പട്ടികയിലുണ്ടെന്നും അതിനാലാണ് അറസ്റ്റ് ചെയ്തതെന്നുമാണ് ആഭ്യന്തര മന്ത്രാലയത്തിെൻറ വിശദീകരണം.
സുരേന്ദ്ര ഗാഡ്ലിങ്, റോണ വിൽസൻ, മഹേഷ് റൗട്ട് എന്നിവരെ ജൂൺ ആറിന് അറസ്റ്റ് ചെയ്തിരുന്നു. മറ്റുള്ളവരെ ആഗസ്റ്റ് 28നാണ് അറ്സ്റ്റ് ചെയ്തത്. എന്നാൽ വരവര റാവു, സുധ ഭരദ്വാജ്, അരുൺ ഫെരെര, വെർനോൻ ഗോൺസാൽവസ്, ഗൗതം നവ്ലഖ എന്നിവർക്ക് സെപ്തംബർ ആറു വരെ പൊലീസ് സുരക്ഷയിൽ വീട്ടിൽ കഴിയാമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.
അരുൺ ഫെരെര, വെർനോൻ ഗോൺസാൽവസ് എന്നിവരെ 2007ലും അറസ്റ്റ് ചെയ്തിരുന്നു. വർഷങ്ങൾ ജയിലിൽ കഴിഞ്ഞ ശേഷമാണ് വിട്ടയച്ചത്. വരവര റാവുവിനെയും പലതവണ ജയിലിലടച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.