അറസ്റ്റിലായ സർക്കാർ സ്കൂൾ പ്രധാനാധ്യാപകൻ ലൈംഗിക പീഡനത്തിന് ഇരയാക്കിയത് 142 വിദ്യാർഥികളെ

ഛണ്ഡീഗഡ്: ഹരിയാനയിൽ അറസ്റ്റിലായ സർക്കാർ സ്കൂൾ പ്രധാനാധ്യാപകൻ 142 വിദ്യാർഥികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി റിപ്പോർട്ട്. നേരത്തെ 60ഓളം കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

ലൈംഗികാതിക്രമ സമിതിയുടെ അന്വേഷണത്തിലാണ് ലൈംഗികാതിക്രമം പുറത്തുവന്നത്. വിദ്യാർഥികളെ ഓഫീസ് റൂമിലേക്ക് വിളിച്ചുവരുത്തിയതിന് ശേഷം പ്രതി ഇവരെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് സംസ്ഥാന വനിതാ കമീഷൻ അധ്യക്ഷ രേണു ഭാട്ടിയ പറഞ്ഞു.

നവംബർ ആറിനായിരുന്നു ഹരിയാന പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഹരിയാന വനിത കമീഷന്‍റെ അന്ത്യശാസനത്തിന് പിന്നാലെയാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

സെപ്തംബർ 14നായിരുന്നു 60 പെൺകുട്ടികളുടെ ലൈംഗികപീഡന പരാതി പൊലീസ് സംസ്ഥാന വനിത കമീഷന് കൈമാറുന്നത്. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നാലെ ഒക്ടോബർ 27ന് പ്രതിയെ വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തിരുന്നു. 

Tags:    
News Summary - Arrested Haryana school principal 'sexually harassed' 142 girl students, probe on

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.