കോട്ടയം: രാഷ്ട്രപതി ഭവെൻറ വാതിലുകൾ വീണ്ടുെമാരു ദലിത് നേതാവിനു മുന്നിൽ തുറക്കുേമ്പാൾ, ആദ്യം ആ പദവി സ്വന്തമാക്കിയ കെ.ആർ. നാരായണെൻറ ഒാർമകളുമായി ഉഴവൂർ കുറിച്ചിത്താനത്തെ സ്മൃതിമണ്ഡപം. പാട്ടവിളക്കിെൻറ ഇത്തിരിവെട്ടത്തിൽനിന്ന് വിജയത്തിെൻറ സൂര്യത്തിളക്കം എത്തിപ്പിടിച്ച ഉഴവൂർ കൊച്ചേരില്‍ രാമന് നാരായണന് എന്ന കെ.ആർ. നാരായണന് ഇതിനൊപ്പം നിശ്ചയദാര്ഢ്യത്തിെൻറയും കഠിനാധ്വാനത്തിെൻറയും പുതുചരിത്രവും എഴുതിച്ചേർത്തു.
1997 മുതൽ 2002 വരെ രാജ്യത്തിെൻറ പ്രഥമപൗരനെന്ന പദവി അലങ്കരിച്ച കെ.ആർ. നാരായണെൻറ ഒാർമകളുമായി അദ്ദേഹം ജനിച്ചുവളർന്ന സ്ഥലത്ത് ഇപ്പോൾ ഒരു സ്മൃതി മണ്ഡപമാണുള്ളത്. വീട് അടക്കമുള്ളവ കാലപ്പഴക്കത്തിൽ ഒാർമയായെങ്കിലും നിസ്സഹായതയുടെയും നിരാശയുടെയും ലോകത്തുനിന്ന് കഠിനാധ്വാനംെകാണ്ട് അപൂർവനേട്ടങ്ങൾ എത്തിപ്പിടിച്ച നാരായണനെ ഉഴവൂർ ഗ്രാമം ഇപ്പോഴും നെഞ്ചോടുചേർക്കുന്നു. അദ്ദേഹത്തിെൻറ ഒാർമകളുമായി എല്ലാവർഷവും നാട്ടുകാരും ജനപ്രതിനിധികളും സ്മൃതിമണ്ഡപത്തിൽ ഒത്തുകൂടുകയും പുഷ്പാർച്ചന നടത്തുകയും ചെയ്യുന്നുണ്ട്.
സ്മൃതിമണ്ഡപത്തോട് ചേർന്ന് അദ്ദേഹത്തിെൻറ പിതൃസഹോദരെൻറ മകൾ സീതാലക്ഷ്മിയും കുടുംബവുമാണ് താമസം. സഹോദരിയുടെ പേരിലുണ്ടായിരുന്ന ഉഴവൂർ പൂത്തുങ്കലിലെ സ്ഥലം അവരുടെ മരണശേഷം ശാന്തിഗിരി ആശ്രമത്തിന് കൈമാറിയിരുന്നു. ഇതിെനാപ്പം കുറിച്ചിത്താനം ഗവ. എൽ.പി സ്കൂൾ, ഉഴവൂരിൽ ആശുപത്രി, പള്ളിക്കത്തോട്ടിൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയവയും കെ.ആർ. നാരായണെൻറ ഒാർമകളുമായി ജില്ലയിൽ തലയുയർത്തി നിൽക്കുന്നുണ്ട്. കെ.ആർ. നാരായണൻ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത് കുറിച്ചിത്താനം ഗവ. എൽ.പി സ്കൂളിലായിരുന്നു.
1920 ഒക്ടോബർ 27ന് ജനിച്ച അദ്ദേഹം തനിക്ക് നേരിടേണ്ടിവന്ന തിരസ്കരണങ്ങളെ ഇച്ഛാശക്തികൊണ്ട് തേൻറടത്തോടെ അതിജീവിച്ചാണ് രാഷ്ട്രപതിഭവെൻറ പടികൾ ചവിട്ടിക്കയറിയത്. പഠനകാലത്ത് ഭക്ഷണത്തിനു പകരം പുസ്തകങ്ങളാണ് അദ്ദേഹത്തിെൻറ വയറുനിറച്ചത്. നയതന്ത്രജ്ഞൻ, രാഷ്ട്രീയ നേതാവ് എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ച നാരായണൻ ദലിത്വിഭാഗത്തിൽനിന്ന് ഇന്ത്യയുടെ പ്രഥമ പൗരനായ ആദ്യത്തെയാളാണ്. മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ അഭ്യർഥന പ്രകാരം രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ നാരായണൻ മൂന്നുതവണ തുടർച്ചയായി ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. 1992ൽ ഇന്ത്യയുടെ ഒമ്പതാമത്തെ ഉപരാഷ്ട്രപതിയായി സ്ഥാനമേറ്റെടുത്ത അദ്ദേഹം 1997ൽ ഇന്ത്യയുടെ പ്രഥമപൗരനാവുകയും ചെയ്തു. പ്രവർത്തിക്കുന്ന പ്രസിഡൻറ് എന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന നാരായണൻ 2005 നവംബർ ഒമ്പതിനാണ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.