ജെയ്​റ്റ്​ലിയുടെ മാനനഷ്​ടക്കേസിൽ കെജ്​രിവാളിന്​ വിചാരണ

ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി നൽകിയ മാനനഷ്ട കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വിചാരണ നേരിടമെന്ന് കോടതി. കേസിൽ മെയ് 20 ന് വിചാരണ ആരംഭിക്കുമെന്ന് ഡൽഹി മെട്രോപോളിറ്റൻ മജിസ്ട്രേറ്റ് സുമിത് ദാസ് വ്യക്തമാക്കി. ഡൽഹി ക്രിക്കറ്റ് അസോസിയഷനുമായി ബന്ധപ്പെട്ട് കെജ്രിവാൾ നടത്തിയ ആരോപണങ്ങളെ തുടർന്നാണ് ജെയ്റ്റ്ലി മാനനഷ്ടക്കേ് ഫയൽ ചെയ്തത്.

ജയ്റ്റ്ലി ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻറായിരിക്കെ നടന്ന അഴിമതിയുമായി ബന്ധപ്പെട്ട്കെജ്രിവാൾ ആരോപണമുന്നയിച്ചിരുന്നു. ആരോപണങ്ങൾ അടിസ്ഥാനരഹിതവും അപർകീർത്തികരവുമാണെന്ന് ചൂണ്ടിക്കാട്ടിയും 10 കോടി രൂപ മാനനഷ്ടമായി ആവശ്യപ്പെട്ടും 2015 ലാണ്ജെയ്റ്റ്ലി കെജ്രിവാളിനും  മറ്റ് എ.എ.പി നേതാക്കൾക്കുമെതിരെ  ഹരജി ഫയൽ ചെയ്തത്. എ.എ.പി നേതാക്കളായ അഷുതോഷ്, കുമാർ വിശ്വാസ്്, സഞ്ജയ് സിങ്, രാഘവ് ഛദ്ദ, ദീപക് ബാജ്പേയ് എന്നിവർക്കെതിരെയും ക്രിമിനൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തിട്ടുണ്ട്. ഡൽഹി ക്രിക്കറ്റ് അസോസിയേഷനിലെ സാമ്പത്തിക തിരിമറിയിൽ പ്രസിഡൻറായിരുന്ന ജെയ്റ്റ്ലിക്കും പങ്കുണ്ടെന്നായിരുന്നു കെജ്രിവാളി​െൻറ ആരോപണം. 2013 വരെ, 13 വർഷമാണ് ജെയ്റ്റ്ലി
ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻറായിരുന്നത്.

Tags:    
News Summary - Arun Jaitley defamation case: Arvind Kejriwal put on trial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.