ന്യൂഡൽഹി: ചരക്കു സേവന നികുതി സമ്പ്രദായം മൂന്നുമാസമായി വരുത്തിവെക്കുന്ന പ്രയാസങ്ങൾ മുൻനിർത്തി കേന്ദ്ര-സംസ്ഥാന ധനമന്ത്രിമാർ ഉൾപ്പെട്ട ജി.എസ്.ടി കൗൺസിൽ വിവിധ ഇളവുകൾ പ്രഖ്യാപിച്ചു. 27 ഇനങ്ങളുടെ ജി.എസ്.ടി നിരക്ക് കുറച്ചു.
വിവിധ ഭക്ഷ്യസാധനങ്ങൾക്കും ഉപഭോക്തൃ ഉൽപന്നങ്ങൾക്കുമാണ് നികുതി നിരക്ക് 12ൽ നിന്ന് അഞ്ചു ശതമാനമാക്കി കുറച്ചത്. ആയുർവേദ-ഹോമിയോ-യൂനാനി മരുന്നുകൾ, ചപ്പാത്തി, ബ്രഡ്, സ്കൂൾ ഭക്ഷണ പാക്കറ്റ്, ബ്രാൻഡ് ചെയ്യാത്ത മസാലക്കൂട്ട് എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇതുവഴി ഇവയുടെ വില കുറയും. എ.സി റസ്റ്റാറൻറുകളിൽ ഇൗടാക്കുന്ന ജി.എസ്.ടി നിരക്ക് 18 ശതമാനത്തിൽനിന്ന് കുറക്കണമെന്ന ആവശ്യം മന്ത്രിതല സമിതി പരിശോധിച്ച് രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കും.
റസ്റ്റാറൻറുകളുടെ നികുതി കുറക്കണമെന്ന് കേരളത്തെ പ്രതിനിധാനംചെയ്ത ധനമന്ത്രി തോമസ് െഎസക് ആവശ്യപ്പെട്ടിരുന്നു. റസ്റ്റാറൻറുകളുടെ നികുതി നിരക്കിനൊപ്പം, 18 ശതമാനമെന്ന നികുതി സ്ലാബിൽ വരുന്ന ഉൽപന്ന, സേവനങ്ങളുടെ കാര്യം പുനഃപരിശോധിക്കും. ഒന്നര കോടി വരെ വരുമാനമുള്ള ചെറുകിട, ഇടത്തരം വ്യാപാരികൾ മൂന്നുമാസം കൂടുേമ്പാൾ റിേട്ടൺ സമർപ്പിച്ചാൽ മതിയെന്നു നിശ്ചയിച്ചു. മാസാമാസം റിേട്ടൺ നൽകേണ്ടതില്ല.
കയറ്റുമതിക്കാർക്കും ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. നികുതി റീഫണ്ട് കിട്ടാത്തതുവഴി കയറ്റുമതിക്കാർ പണഞെരുക്കം നേരിടുന്നതു മുൻനിർത്തി റീഫണ്ട് നടപടി വേഗത്തിലാക്കും. ജൂലൈ മാസത്തെ റീഫണ്ട് ഇൗ മാസം 10ന് നൽകിത്തുടങ്ങും. ആഗസ്റ്റിലെ റീഫണ്ട് ചെക്ക് 18 മുതൽ നൽകും. സ്രോതസ്സിൽനിന്ന് നികുതി കിഴിക്കുന്നതിെൻറ വരുമാന പരിധി 75 ലക്ഷത്തിൽനിന്ന് ഒരുകോടി രൂപയാക്കി ഉയർത്തി. കയറ്റുമതിക്കാർക്കായി ഇ-വാലറ്റ് സംവിധാനം ഏപ്രിൽ മുതൽ നടപ്പാക്കുമെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി വിശദീകരിച്ചു.
മുൻകാല കയറ്റുമതിയുടെ അടിസ്ഥാനത്തിൽ 0.1 ശതമാനം താൽക്കാലിക നികുതിയായി ഇൗടാക്കും. കയറ്റുമതിക്കാർക്ക് ചെറിയൊരു തുക ഇ-വാലറ്റിൽ മുൻകൂറായി ലഭ്യമാക്കും. നികുതി റീഫണ്ടുമായി പിന്നീട് ഇൗ തുക തട്ടിക്കിഴിക്കും.
നികുതി അടക്കുന്നതിെൻറ സോഫ്റ്റ്വെയർ ശരിയാക്കാൻ ആറു മാസത്തെ സാവകാശം വേണ്ടിവരും. അതുവരെ നിലവിലെ രീതി തുടരും. പെട്രോളിയം ഉൽപന്നങ്ങൾ ജി.എസ്.ടി പരിധിയിൽ കൊണ്ടുവരുക, സ്വർണത്തിെൻറ നികുതി ഇളവുചെയ്യുക എന്നീ വിഷയങ്ങളിൽ ചർച്ച നടന്നില്ല.
ജി.എസ്.ടി കൗൺസിൽ പ്രഖ്യാപനം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.