ഇറ്റാനഗർ: കേന്ദ്രസർക്കാറിെൻറ കശാപ്പ് നിരോധനത്തെ എതിർത്ത് അരുണാചൽ മുഖ്യമന്ത്രി പേമ ഖണ്ഡു. വ്യക്തിപരമായി താൻ ബീഫ് കഴിക്കുന്ന ആളാണ്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ഭൂരിപക്ഷം പേരും ബീഫ് കഴിക്കുന്നവരാണ്. അരുണാചലിലെ ബി.ജെ.പി നേതൃത്വം ബീഫ് നിരോധനത്തെ പിന്തുണക്കുന്നില്ല. കേന്ദ്രസർക്കാർ വിജ്ഞാപനത്തിൽ മാറ്റം വരുത്തുമെന്നാണ് പ്രതീക്ഷയെന്നും പേമ ഖണ്ഡു പറഞ്ഞു.
സർക്കാറിെൻറ കശാപ്പ് നിരോധനത്തിനെതിരെ കേരളം ഉൾപ്പടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും കടുത്ത എതിർപ്പാണ് ഉയരുന്നത്. ഇയൊരു സാഹചര്യത്തിൽ കശാപ്പ് നിരോധനത്തിനെതിരെ പാളയത്തിൽ നിന്ന് തന്നെ എതിർപ്പുണ്ടാവുന്നത് ബി.ജെ.പിക്ക് സൃഷ്ടിക്കുന്ന വെല്ലുവിളി ചില്ലറയല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.