കൊൽക്കത്ത: ഇസ്ലാം വിരോധം സർവസാധാരണമാക്കാനുള്ള ബോധപൂർവ ശ്രമങ്ങളാണ് നടക്ക ുന്നതെന്ന് പ്രമുഖ എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയ്.
ഏഴാമത് ക ൊൽക്കത്ത ജനകീയ ചലച്ചിത്രോത്സവത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവർ. ദര ിദ്രരും പാർശ്വവത്കരിക്കപ്പെട്ടവരുമായ ദലിതുകളെയും മുസ്ലിംകളെയും സ്ത്രീകള െയും പൗരത്വ ഭേദഗതി നിയമം വലിയ തോതിൽ ബാധിക്കുമെന്ന് അരുന്ധതി പറഞ്ഞു. പതിവ് രാഷ് ട്രീയ ഭാഷണങ്ങൾ വർഗീയത പ്രചരിപ്പിക്കുന്ന നിലയിലാണ്. പൗരത്വപ്പട്ടിക, പൗരത്വ ഭേദഗതി എന്നിവയുടെ യഥാർഥ ഉദ്ദേശ്യം മനസ്സിലാകാതിരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
നാസി ജർമനിക്ക് തുല്യമായ അവസ്ഥയാണ് ഇന്ത്യയിൽ. മുസ്ലിം വനിതകൾ ശബ്ദമുയർത്തി പുറത്തുവരുന്നു എന്നത് ആവേശകരമായ കാര്യമാണ്. ഇതുവരെ അവരെ രാഷ്ട്രീയഭൂമികയിൽനിന്നും മാധ്യമങ്ങളിൽനിന്നും പുറത്താക്കിയതായിരുന്നു. മുസ്ലിംകൾക്കും ശബ്ദമുയർത്താം എന്നാണ് പുതിയ സമരങ്ങൾ കാണിക്കുന്നത്.
നേരത്തേ പണ്ഡിതരെ മാത്രമാണ് സംസാരിക്കാൻ അനുവദിച്ചിരുന്നത്.
ഇപ്പോൾ നാം പല തട്ടിലുമുള്ളവരുടെ ശബ്ദം കേട്ടുതുടങ്ങിയിരിക്കുന്നു. പൗരത്വ ഭേദഗതിക്കെതിരെ വിദ്യാർഥികൾ തെരുവിലെത്തുന്നത് സന്തോഷകരമാണ്. എന്നാൽ, യുവതലമുറയെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വഴിയും പ്രത്യേക ക്യാമ്പുകൾ വഴിയും സ്വാധീനിക്കാൻ ആർ.എസ്.എസ് നടത്തുന്ന ശ്രമങ്ങൾ ആശങ്കജനകമാണെന്നും അരുന്ധതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.