ന്യൂഡൽഹി: ഗുജറാത്തിലെ ദളിത് നേതാവ് ജിഗ്നേഷ് േമവാനിയുടെ ക്രൗഡ്ഫണ്ടിങ് കാമ്പയിനിലേക്ക് മൂന്ന് ലക്ഷം സംഭാവന നൽകി പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയി. ഗുജറാത്തിലെ ബനാസ്കന്ത ജില്ലയിലെ വഡഗാം സീറ്റിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് മേവാനി തിങ്കളാഴ്ചയാണ് പ്രഖ്യാപിച്ചത്. തെൻറ തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് ജനങ്ങളോട് സംഭാവനകൾ നൽകാൻ മേവാനി സോഷ്യൽ മീഡിയയിലൂടെ അഭ്യർത്ഥിച്ചിരുന്നു.
ക്രൗഡ്ന്യൂസിങ് എന്ന വെബ്സൈറ്റിലൂടെയാണ് മേവാനി പണപിരിവ് നടത്തുന്നത്. ഒമ്പതു ലക്ഷം രൂപയാണ് ഇത് വരെ പിരിച്ചത് ഇതിലേക്കാണ് അരുന്ധതി റോയി മൂന്ന് ലക്ഷം നൽകിയത്. തനിക്ക് പിന്തുണ നല്‍കിയ അരുന്ധതി റോയിക്ക് ജിഗ്നേഷ് മേവാനി ട്വിറ്ററിലൂടെ നന്ദി അറിയിച്ചു.
‘‘ഞങ്ങൾ ഗുജറാത്തിലെ ജാതി വിവേചനത്തിെനതിരെ പ്രവർത്തിക്കാൻ പോവുകയാണ്, നാം പിരിക്കുന്ന പണം സാമൂഹിക മാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണത്തിന് ഉൗർജ്ജം പകരാനും, പ്രകടന പത്രിക തയാറാക്കലടക്കം തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രവർത്തനങ്ങൾക്ക് വേണ്ടിയും സമൂഹത്തിെൻറ നന്മക്കായി പ്രവർത്തിക്കുന്ന പാർട്ടികളുമായി സഖ്യം ചേരാനുമായി വിനിയോഗിക്കും’’^മേവാനി ട്വിറ്ററിൽ കുറിച്ചു.
നേരത്തെ കോൺഗ്രസ് മേവാനിക്ക് സീറ്റ് വാഗ്ദാനം ചെയ്തിരുന്നു. മേവാനിക്കെതിരെ സ്ഥാനാർഥിയെ നിർത്താതെ സിറ്റിങ് എം.എൽ.എ യായ മണിഭായി വഗേലയെ ഇദാറിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
വഡഗാമിൽ ബി.ജെ.പിയൂടെ വിജയ് ചക്രവർത്തിയാണ് മേവാനിയുടെ എതിരാളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.