ന്യൂഡൽഹി: പഞ്ചാബ് തെരഞ്ഞെടുപ്പിൽ വോട്ടിങ് യന്ത്രങ്ങളിൽ ക്രമക്കേട് നടന്നെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. പല മണ്ഡലങ്ങളിലും എ.എ.പി വളണ്ടിയർമാരുടെ എണ്ണത്തേക്കാൾ കുറവ് വോട്ടുകളാണ് പാർട്ടിക്ക് ലഭിച്ചതെന്നും കെജ്രിവാൾ പറഞ്ഞു. 20 മുതൽ 25 ശതമാനം വരെ എ.എ.പി വോട്ടുകൾ ബി.ജെ.പി–അകാലിദൾ സഖ്യത്തിന് ലഭിച്ചതായും കെജ്രിവാൾ ആരോപിച്ചു. പഞ്ചാബിലെ തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായും കെജ്രിവാൾ പറഞ്ഞു.
പല എക്സിറ്റ്പോളുകളും പഞ്ചാബിൽ എ.എ.പിയുടെ വിജയം പ്രവചിച്ചിരുന്നു. എന്നാൽ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും കോൺഗ്രസിെൻറ വിജയത്തിൽ അഭിപ്രായപ്രകടനം നടത്താനില്ലെന്നും കെജ്രിവാൾ പറഞ്ഞു.
ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ വിജയത്തിന് പിന്നാലെ വോട്ടിങ് യന്ത്രങ്ങളിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന ആരോപണം മായാവതി ഉയർത്തിയിരുന്നു. ഡൽഹി തദ്ദേശ തെരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പറുകൾ ഉപയോഗിക്കണമെന്ന ആവശ്യം കെജ്രിവാളും ഉയർത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.