ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലിക്കെതിരായ അപകീർത്തി കേസിൽ വീണ്ടും മാപ്പപേക്ഷ നടത്തി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. തുടർന്ന് അദ്ദേഹത്തിെൻറ മാപ്പപേക്ഷ ജെയ്റ്റ്‌ലി അംഗീകരിച്ചു. ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻറായിരിക്കെ ജെയ്റ്റ്‌ലി വൻ അഴിമതി നടത്തിയെന്നാണ് െകജ്രിവാൾ ആരോപിച്ചത്. തുടർന്ന് കെജ്രിവാളിനെതിരായി നൽകിയ രണ്ടു മാനനഷട കേസുകളിലായി ഇരുപത് കോടി രൂപയാണ് ജെയ്റ്റ്‌ലി നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നത്. കെജ്രിവാളിെൻറ മാപ്പപേക്ഷയുടെ പശ്ചാത്തലത്തിൽ അപകീര്‍ത്തികേസ് ജെയ്റ്റ്‌ലി പിന്‍വലിച്ചേക്കുമെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി മാരത്തോൺ മാപ്പപേക്ഷയിലായിരുന്നു കെജ്രിവാൾ. നേരത്തെ അഴിമതിയാരോപണം ഉന്നയിച്ച കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയോടും കെജ്രിവാൾ മാപ്പ് ചോദിച്ചിരുന്നു. തുടർന്ന് ഗഡ്കരി കെജ്രിവാളിനെതിരായ അപകീർത്തി കേസ് പിൻവലിക്കാൻ സംയുക്ത അപേക്ഷ നൽകുകയും ചെയ്തു.
കെജ്രിവാളിനെതിരെ അപകീർത്തി കേസ് നൽകിയ ശിരോമണി അകാലിദൾ നേതാവ് ബിക്രം സിങ്, മുൻ രാഷ്ട്രപതി പ്രണബ് മുഖര്‍ജി എന്നിവർ മാപ്പപേക്ഷ സ്വീകരിച്ച് വിട്ടുവീഴ്ചക്ക് തയാറായിരുന്നു. എന്നാൽ മാപ്പു നല്‍കില്ലെന്ന നിലപാടിലായിരുന്നു ജെയ്റ്റ്‌ലി. കഴിഞ്ഞ മാസം കെജ്‌രിവാള്‍ മൂന്ന് തവണയാണ് അരുണ്‍ ജെയ്റ്റ്‌ലിയോട് മാപ്പപേക്ഷ നടത്തിയത്.
കെജ്‌രിവാളിനെക്കൂടാതെ ആം ആദ്മി നേതാക്കളായ സഞ്ജയ് സിങ്, അശുതോഷ് കുമാര്‍ വിശ്വാസ്, ദീപക്, രാഘവ് ചദ്ധ എന്നിവര്‍ക്കെതിരെയും ജെയ്റ്റ്‌ലി കേസ് കൊടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.