ന്യൂഡൽഹി: ബി.ജെ.പിക്കെതിരെ രൂക്ഷവിമർശനവുമായി എ.എ.പി അധ്യക്ഷനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. സീരിയൽ കില്ലർ നഗരത്തിലിറങ്ങിയിട്ടുണ്ടെന്നും അത് എല്ലാ സർക്കാറുകളേയും കൊല്ലുമെന്നും കെജ്രിവാൾ പറഞ്ഞു. ഡൽഹി നിയമസഭയുടെ പ്രത്യേക സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പരാമർശം.
ഇക്കഴിഞ്ഞ വർഷങ്ങളിൽ ബി.ജെ.പി 277 എം.എൽ.എമാരെ വാങ്ങി. ഓപ്പറേഷൻ താമരയെ കുറിച്ച് ചർച്ച ചെയ്യാനായി പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചതിന് പിന്നാലെയാണ് കെജ്രിവാളിന്റെ പ്രതികരണം. ഒരുപാട് സർക്കാറുകളെ ബി.ജെ.പി അട്ടിമറിച്ചു. അടുത്ത ലക്ഷ്യം ഡൽഹിയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.
നേരത്തെ തങ്ങളുടെ 40 എം.എൽ.എമാരെ വാങ്ങാൻ ബി.ജെ.പി ശ്രമിക്കുകയാണെന്ന ആരോപണം ആം ആദ്മി പാർട്ടി ഉയർത്തിയിരുന്നു. എം.എൽ.എമാർക്ക് 20 കോടി രൂപ വാഗ്ദാനം ചെയ്തിരുന്നുവെന്നും അവർ ആരോപിച്ചിരുന്നു. എം.എൽ.എമാരെ വാങ്ങാനുള്ള പണം എവിടെ നിന്നാണ് ബി.ജെ.പിക്ക് ലഭിക്കുന്നതെന്ന ചോദ്യവും കെജ്രിവാൾ ഉയർത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.