കെജ്​രിവാളിനെ തീവ്രവാദിയുടെ വീട്ടിലും കാണാം -രാഹുൽ ഗാന്ധി

ചണ്ഡീഗഡ്: പഞ്ചാബ്​ നിയമസഭ തെരഞ്ഞെടുപ്പ്​ മൂർധന്യത്തിൽ നിൽക്കേ വാക്​പോരുമായി കോൺഗ്രസ്​-ആപ്​ നേതാക്കൾ. ആപ്​ നേതാവിനെതിരെ രൂക്ഷ പ്രതികരണവുമായി കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി രംഗത്തുവന്നു. 'എന്ത് സംഭവിച്ചാലും ഒരു കോൺഗ്രസ് നേതാവിനെ ഒരു തീവ്രവാദിയുടെ വീട്ടിൽ ഒരിക്കലും കാണാനാകില്ല.

എന്നാൽ, ചൂലിന്‍റെ (എ.എ.പിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം) ഏറ്റവും വലിയ നേതാവിനെ ഒരു തീവ്രവാദിയുടെ വീട്ടിൽ കണ്ടെത്താം. അതാണ് സത്യം' -രാഹുൽ ഗാന്ധി പറഞ്ഞു. ബർണാലയിലെ റാലിയിൽ സംസാരിക്കവെയാണ്​ രാഹുലിന്‍റെ പരാമർശം. 2017ലെ തെരഞ്ഞെടുപ്പിൽ പഞ്ചാബ്​ മോഗയിലെ ഒരു മുൻ ഖാലിസ്ഥാൻ വാദിയുടെ വസതിയിൽ രാത്രി തങ്ങിയ കെജ്‌രിവാളിന് നേരെയുള്ള ആക്രമണമാണ്​ രാഹുൽ നടത്തിയത്​. സർക്കാർ രൂപീകരിക്കാൻ ഒരു അവസരം തേടുന്നവർ പഞ്ചാബിനെ നശിപ്പിക്കുമെന്നും സംസ്ഥാനം കത്തിക്കുമെന്നും കെജ്‌രിവാളിനെ സൂചിപ്പിച്ച് രാഹുൽ പറഞ്ഞു.

"പഞ്ചാബ് ഒരു അതിർത്തിയും സെൻസിറ്റീവും ആയ സംസ്ഥാനമാണ്, കോൺഗ്രസ് പാർട്ടിക്ക് മാത്രമേ പഞ്ചാബിനെക്കുറിച്ച് മനസ്സിലാക്കാൻ കഴിയൂ, സംസ്ഥാനത്ത് സമാധാനം നിലനിർത്താൻ കഴിയൂ. സമാധാനം ഇല്ലാതായാൽ പിന്നെ ഒന്നും ബാക്കിയുണ്ടാകില്ലെന്ന് ഞങ്ങൾക്കറിയാം," അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Arvind Kejriwal Can Be Found At Terrorists' Homes, Says Rahul Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.