കെജ്​രിവാളി​െൻറ കോവിഡ്​ പരിശോധനഫലം നെഗറ്റീവ്​

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാളി​​െൻറ കോവിഡ്​ പരിശോധന ഫലം നെഗറ്റീവ്​. കഴിഞ്ഞദിവസം കോവിഡ്​ ലക്ഷണങ്ങളായ ചുമയും പനിയും അനുഭവപ്പെട്ടതിനെ തുടർന്ന് കെജ്​രിവാൾ​ ഐസൊലേഷനിൽ പ്രവേശിച്ചിരുന്നു. 

ഞായറാഴ്​ച വൈകീട്ടാണ്​ കെജ്​രിവാളിന്​ ശാരീരിക അസ്വസ്​ഥത അനുഭവപ്പെട്ടത്​. കോവിഡ്​ ലക്ഷണങ്ങളായതിനാൽ ഐസൊലേഷനിൽ പ്രവേശിച്ചു. പ്രമേഹ രോഗിയായതിനാൽ കെജ്​രിവാളിന്​ പ്ര​േ​ത്യക ശ്രദ്ധ നൽകണമെന്ന്​ ആംആദ്​മി പാർട്ടി എം.എൽ.എ രാഘവ്​ ചന്ദ പറഞ്ഞു. ശാരീരിക അസ്വസ്​ഥതകളെ തുടർന്ന്​ മുഖ്യമന്ത്രിയുടെ​ പൊതുപരിപാടികൾ റദ്ദാക്കിയിരുന്നു. 

അതേസമയം ഡൽഹിയിലെ കോവിഡ്​ ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്നത്​ ആശങ്ക പടർത്തുന്നു. തിങ്കളാഴ്​ച 2289 പേർക്കാണ്​ ഡൽഹിയിൽ പുതുതായി കോവിഡ്​ സ്​ഥിരീകരിച്ചത്​. ഇതോടെ രോഗബാധിതരുടെ എണ്ണം 29,000ത്തിന്​ അടുത്തെത്തിയിരുന്നു. 

Tags:    
News Summary - Arvind Kejriwal Does Not Have Covid Tests Negative -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.