കെജ്​രിവാളി​െൻറ മകളെ തട്ടിക്കൊണ്ടുപോകുമെന്ന്​ ഭീഷണി സന്ദേശം

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാളി​​​െൻറ മകളെ തട്ടിക്കൊണ്ടുപോകുമെന്ന്​ ഭീഷണി സന്ദേശം. ഇമെ യിലിലൂടെയാണ്​ സന്ദേശം എത്തിയത്​. ഇമെയിൽ ബുധനാഴ്​ച ലഭിച്ചുവെങ്കിലും ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്ത്​ വര ുന്നത്​ ഇന്നാണ്​.

സന്ദേശം ലഭിച്ച വിവരം മുഖ്യമന്ത്രിയോട്​ അടുത്ത വൃത്തങ്ങൾ സ്ഥിരീകരിച്ചു. കേസിൽ വിശദമായ അന്വേഷണം നടത്തുന്നതിനായി ഡൽഹി പൊലീസ്​ കമീഷണർ അമുല്യ പട്​നായിക്കിനെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രിയുടെ ഒാഫീസ്​ വ്യത്തങ്ങൾ സൂചിപ്പിച്ചു. ഭീഷണിയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ മകളുടെ സുരക്ഷക്കായി ഒരു പൊലീസുകാരനെ നിയോഗിച്ചിട്ടുണ്ട്​.

ഇമെയിലിനെ കുറിച്ചുള്ള അന്വേഷണം ആരംഭിച്ചതായി ഡൽഹി പൊലീസ്​ വ്യക്​തമാക്കി. സൈബർ സെല്ലിലെ പ്രത്യേക സംഘമാവും കേസ്​ അന്വേഷിക്കുക. ഇമെയിലി​​​െൻറ ​െഎ.പി അ​ഡ്രസ്​ കണ്ടെത്താനുള്ള ശ്രമങ്ങളാണ്​ ഇപ്പോൾ നടക്കുന്നതെന്ന്​ പൊലീസ്​ വ്യക്​തമാക്കി.

Tags:    
News Summary - Arvind Kejriwal Gets Email Threatening Daughter's Kidnap, Security Officer Deployed-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.