ന്യൂഡല്‍ഹി: കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി ഉൾപ്പെടെ പ്രതിപക്ഷ നേതാക്കൾക്കെതിരായ കേസുകൾ കൈകാര്യം ചെയ്ത എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) മുൻ തലവൻ സഞ്ജയ് കുമാർ മിശ്രയെ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയിൽ സ്ഥിരാംഗമായി നിയമിച്ചു.
രണ്ടുവർഷത്തേക്ക് 2018ലാണ് സഞ്ജയ് കുമാർ മിശ്രയെ ഇ.ഡി ഡയറക്ടറായി കേന്ദ്ര സർക്കാർ നിയമിച്ചത്. രണ്ടുതവണ കാലാവധി നീട്ടി നൽകി. മൂന്നാം തവണയും കാലാവധി നീട്ടിക്കൊടുക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിൽ സുപ്രീം കോടതി ഇടപെട്ടതോടെ 2023 സെപ്റ്റംബറിൽ ഡയറക്ടർ സ്ഥാനത്തുനിന്നും മിശ്രക്ക് ഒഴിയേണ്ടിവന്നു.
മുൻ കേന്ദ്രമന്ത്രി പി.ചിദംബരം, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ, ജമ്മു-കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി, ജമ്മു-കശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുല്ല, ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ തുടങ്ങി പല പ്രമുഖർക്കെതിരെയുള്ള കേസുകളും സഞ്ജീവ് കുമാർ മിശ്ര കൈകാര്യം ചെയ്തിട്ടുണ്ട്. ഉത്തർപ്രദേശ് 1984 ബാച്ച് ഇന്ത്യൻ റവന്യൂ സർവിസ്) ഉദ്യോഗസ്ഥനാണ് മിശ്ര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.