ന്യൂഡൽഹി: സമൂഹത്തിന് ദോഷം വരുത്തുന്ന, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്കെതിരെ പരാതി പരിഹാര സംവിധാനം ഒരുക്കാൻ സുപ്രീംകോടതി സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകി. 1954ലെ ഡ്രഗ്സ് ആൻഡ് മാജിക് റെമഡീസ് ആക്ട് പ്രകാരം പരസ്യങ്ങളെക്കുറിച്ച് ജനങ്ങൾക്ക് പരാതി നൽകാൻ സംസ്ഥാന സർക്കാർ സംവിധാനം ഒരുക്കണമെന്ന് ജസ്റ്റിസുമാരായ അഭയ് എസ്. ഓക, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. രണ്ട് മാസത്തിനുള്ളിൽ പരാതി പരിഹാര സംവിധാനങ്ങൾ ഒരുക്കാനും ഇടക്കിടെ പ്രചാരണം നൽകാനും സർക്കാറുകൾക്ക് കോടതി നിർദേശം നൽകി. 1954ലെ നിയമ വ്യവസ്ഥകൾ നടപ്പാക്കുന്നതിനെക്കുറിച്ച് പൊലീസ് സംവിധാനത്തെ ബോധവത്കരിക്കണം.
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്കെതിരെ കർശന നടപടി സ്വീകരിച്ച്, 2024 മേയ് ഏഴിന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. പരസ്യം നൽകുന്നതിന് മുമ്പ്, 1994ലെ കേബിൾ ടെലിവിഷൻ നെറ്റ്വർക്ക് നിയമങ്ങൾ അനുസരിച്ച് പരസ്യദാതാക്കളിൽനിന്ന് സത്യവാങ്മൂലം വാങ്ങണം. കോവിഡ് വാക്സിനേഷനും ആധുനിക വൈദ്യശാസ്ത്രത്തിനുമെതിരെ പതഞ്ജലിയും രാംദേവും നടത്തിയ അപകീർത്തികരമായ പ്രചാരണത്തിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ 2022ൽ സമർപ്പിച്ച ഹരജി പരിഗണിക്കുന്നതിനിടെയാണ് കോട ഇടപെടൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.