ന്യൂഡൽഹി: ഡൽഹി മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അതിഷിയുടെ തെരഞ്ഞെടുപ്പ് ജയം ചോദ്യം ചെയ്ത ഹരജിയിൽ എതിർകക്ഷികൾക്ക് നോട്ടീസയച്ച് ഡൽഹി ഹൈകോടതി. അതിഷി, തെരഞ്ഞെടുപ്പ് കമീഷൻ, ഡൽഹി പൊലീസ്, കൽക്കാജി മണ്ഡലത്തിലെ റിട്ടേണിങ് ഓഫിസർ എന്നിവർക്കാണ് നോട്ടീസ്.
വോട്ടർമാരെ പണം കൊടുത്ത് സ്വാധീനിക്കാൻ അതിഷി ശ്രമിച്ചുവെന്നാണ് പരാതിക്കാരായ കമൽജിത് സിങ് ദുഗ്ഗൽ, ആയുഷ് റാണ എന്നിവരുടെ ആരോപണം. വോട്ടെടുപ്പിന് തലേന്ന് അതിഷിയുടെ അനുയായികളെ അഞ്ച് ലക്ഷം രൂപയുമായി പിടികൂടിയെന്നും വോട്ടർമാർക്ക് നൽകാൻ കൊണ്ടുവന്നതായിരുന്നു ഈ പണമെന്നും ഹരജിയിൽ പറയുന്നു.
അതേസമയം, നിയമപ്രകാരം തെരഞ്ഞെടുപ്പ് ഹരജിയിൽ തങ്ങളെ കക്ഷിചേർക്കാനാവില്ലെന്ന് തെരഞ്ഞെടുപ്പ് കമീഷനും റിട്ടേണിങ് ഓഫിസറും ചൂണ്ടിക്കാട്ടി. തങ്ങളുടെ മറുപടിയിൽ ഇക്കാര്യം വ്യക്തമാക്കാമെന്ന് കോടതി അറിയിച്ചു. തുടർന്ന് ഹരജി ജൂലൈ 30ലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.