റായ്പുർ/ന്യൂഡൽഹി: മഹാദേവ് ബെറ്റിങ് ആപ് തട്ടിപ്പുമായി ബന്ധപ്പെട്ട് ഛത്തിസ്ഗഢ് മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ വീട്ടിലുൾപ്പെടെ 60 ഇടങ്ങളിൽ സി.ബി.ഐ റെയ്ഡ്. ബാഗേലിന്റെ റായ്പുരിലെയും ഭിലായിലെയും വീടുകളിൽ ഉദ്യോഗസ്ഥരെത്തി. ഇദ്ദേഹവുമായി അടുപ്പമുള്ള മുതിർന്ന പൊലീസ് ഓഫിസറുടെയും മറ്റു ചിലരുടെയും വീടുകളിലും റെയ്ഡ് നടന്നു. സി.ബി.ഐ റെയ്ഡിനെ കോൺഗ്രസ് ‘എക്സി’ൽ പരിഹസിച്ചു. അന്വേഷണ ഏജൻസികളെ വെച്ചുള്ള ഇത്തരം രാഷ്ട്രീയനീക്കങ്ങളിൽ തങ്ങളെ ഭയപ്പെടുത്താനാകില്ലെന്ന് പാർട്ടി വ്യക്തമാക്കി.
ഛത്തിസ്ഗഢ്, ഡൽഹി, ഭോപാൽ, കൊൽക്കത്ത എന്നിവിടങ്ങളിലെ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരുമായി ബന്ധമുള്ളവരുടെ കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്. 6000 കോടിയുടെ തട്ടിപ്പാണ് ആപ് വഴി നടന്നതെന്നാണ് സി.ബി.ഐ പറയുന്നത്. ഇതിന്റെ സ്ഥാപകരായ രവി ഉപ്പലും സൗരഭ് ചന്ദ്രാകറും ദുബൈയിലാണ്. ആപിന്റെ സുഗമമായ പ്രവർത്തനത്തിന് ഇവർ വൻ തോതിൽ കോഴ നൽകിയെന്നാണ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.