'മെയ്ക്ക് ഇന്ത്യ നമ്പർ വൺ' പദ്ധതി പ്രഖ്യാപിച്ച് അരവിന്ദ് കെജ്രിവാൾ

ന്യൂഡൽഹി: 2024ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി 'മെയ്ക്ക് ഇന്ത്യ നമ്പർ വൺ' പദ്ധതി പ്രഖ്യാപിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. പദ്ധതി കക്ഷിരാഷ്ട്രീയത്തിന് അതീതമാണെന്നും ഇത് നടപ്പിലാക്കുന്നതിനായി എല്ലാ രാഷ്ട്രീയ പാർട്ടികളുടേയും ജനങ്ങളുടേയും പങ്കാളിത്തം ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ പൗരൻമാർക്കും സൗജന്യ വിദ്യാഭ്യാസവും ആരോഗ്യപരിരക്ഷയും ഉറപ്പാക്കുക, യുവാക്കൾക്ക് തൊഴിൽ നൽകുക, സ്ത്രീകൾക്ക് തുല്യ അവകാശം ഉറപ്പ് വരുത്തുക, കർഷകർക്ക് ന്യായമായ വിളവില നൽകുക എന്നീ ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

'ഈ പദ്ധതി കക്ഷി രാഷ്ട്രീയത്തിന് അതീതമാണ്. ഇന്ത്യയെ ലോകത്തെ ഏറ്റവും മികച്ച രാജ്യമാക്കാൻ ബി.ജെ.പിയെയും കോൺഗ്രസിനെയും ഞങ്ങളോടൊപ്പം ചേരാൻ ഞാൻ ക്ഷണിക്കുന്നു.'- അരവിന്ദ് കെജ്രിവാൾ പറഞ്ഞു.

രാജ്യത്തിന്‍റെ ഓരോ കോണിലും സ്കൂളുകളും ആശുപത്രികളും മൊഹില്ല ക്ലിനിക്കുകളും ആരംഭിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ പദ്ധതിയെക്കുറിച്ച് ബോധവാൻമാരാക്കാനും പങ്കാളിത്തം ഉറപ്പിക്കാനുമായി രാജ്യം മുഴുവൻ സഞ്ചരിക്കുമന്നും അരവിന്ദ് കെജ്രിവാൾ വ്യക്തമാക്കി.

Tags:    
News Summary - Arvind Kejriwal Launches "Make India Number 1" Pitch For 2024 Election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.