ന്യൂഡല്‍ഹി: ഡൽഹി ചീഫ് സെക്രട്ടറി അൻഷു പ്രകാശിനെ കൈയേറ്റം ചെയ്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കോടതി സമൻസ് അയച്ചു. ഒക്ടോബർ 25 നകം ഹാജരാകണമെന്ന് നിർദേശിച്ച് പാട്യാല ഹൗസ് കോടതിയാണ് സമൻസ് അയച്ചിരിക്കുന്നത്.
കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ആം ആദ്മി പാര്‍ട്ടിയുടെ 11 എം.എല്‍.എമാർ എന്നിവർക്കാണ് ഹാജരാകൽ നോട്ടീസ് നൽകിയിരിക്കുന്നത്. ഇവർക്കെതിരെ ഡല്‍ഹി പൊലീസ് നേരത്തെ പാട്യാല ഹൗസ് കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
അമാനത്തുള്ള ഖാൻ, പ്രകാശ് ജർവാൾ, നിതിൻ ത്യാഗി, റിതു രാജ് ഗോവിന്ദ്, സഞ്ജീവ് ഝാ, അജയ് ദത്ത്, രാജഷ് റിഷി, രാജേഷ് ഗുപ്ത, മദൻ ലാൽ, പ്രവീൺ കുമാർ, ദിനേഷ് മോഹാനിയ എന്നിവരാണ് കേസിൽ പ്രതി ചേർക്കപ്പെട്ട ആം ആദ്മി പാര്‍ട്ടി എം.എൽ.എമാർ. കെജ്‌രിവാളും സിസോദിയയും എം.എൽ.എമാരും ഗൂഢാലോചന നടത്തി ചീഫ് സെക്രട്ടറിയെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പൊലീസ് സമർപ്പിച്ച 3000 പേജുള്ള കുറ്റപത്രത്തിൽ പറയുന്നത്.
ഫെബ്രുവരി 19 ന് രാത്രി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍വച്ച് അദ്ദേഹത്തിെൻറ സാന്നിധ്യത്തില്‍ ആം ആദ്മി പാര്‍ട്ടി എം.എല്‍.എമാര്‍ തന്നെ മര്‍ദ്ദിച്ചുവെന്ന് ആരോപിച്ചാണ് ചീഫ് സെക്രട്ടറി പരാതി നൽകിയത്. രാത്രി വൈകി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താന്‍ ഔദ്യോഗിക വസതിയില്‍ എത്തിയപ്പോഴായിരുന്നു മര്‍ദ്ദനമെന്നും പരാതിയില്‍ പറയുന്നു.
സംഭവത്തില്‍ പൊലീസ് രണ്ടുപേരെ അറസ്റ്റു ചെയ്തിരുന്നു. എന്നാല്‍ ചീഫ് സെക്രട്ടറിയുടെ ആരോപണങ്ങള്‍ കെജ്‌രിവാളും എം.എൽ.എമാരും നിഷേധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.