ന്യൂഡൽഹി: യു.എസ് പ്രഥമ വനിത മെലാനിയ ട്രംപിെൻറ ഡൽഹി സ്കൂൾ സന്ദർശനത്തിന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവ ാളിനെ ക്ഷണിച്ചിട്ടില്ലെന്ന് ആം ആദ്മി പാർട്ടി. ഡൽഹി സ്കൂളിലെ ഹാപ്പിനസ് ക്ലാസിൽ മെലാനിയ സന്ദർശനം നടത്തുമെന ്നാണ് അറിയിച്ചിരിക്കുന്നത്. എന്നാൽ, പരിപാടിയിലേക്ക് കെജ്രിവാളിനേയും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയേയും ക്ഷണിച്ചിട്ടില്ലെന്നാണ് ആം ആദ്മി പാർട്ടി വ്യക്തമാക്കുന്നത്.
ദക്ഷിണ ഡൽഹിയിലെ സ്കൂളിൽ വിശിഷ്ടാതിഥിയായാണ് മെലാനിയ എത്തുന്നത്. ഒരു മണിക്കൂർ നീളുന്ന സ്കുൾ സന്ദർശനത്തിനിടെ വിദ്യാർഥികൾക്കൊപ്പം സമയം ചെലവഴിക്കുമെന്നും മെലാനിയ അറിയിച്ചിരുന്നു.
മനീഷ് സിസോദിയയാണ് ഡൽഹിയിലെ വിദ്യാർഥികൾക്കായി ഹാപ്പിനസ് പാഠ്യപദ്ധതിയിൽ രണ്ട് വർഷങ്ങൾക്ക് മുമ്പ് കൊണ്ടു വന്നത്. വിദ്യാർഥികളിലെ സമർദം കുറക്കുകയാണ് പ്രധാന ലക്ഷ്യം. 40 മിനിട്ട് നീളുന്ന മെഡിറ്റേഷൻ, റിലാക്സിങ്, ഔട്ട്ഡോർ ആക്ടിവിറ്റി എന്നിവയാണ് പാഠ്യപദ്ധതിയിൽ ഉൾപ്പെട്ടിരുന്നത്.
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് സ്കുളുകളെ കുറിച്ച് ബി.ജെ.പിയുടെ വ്യാപകമായി വ്യാജ പ്രചാരണം അഴിച്ചു വിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.