ന്യൂഡൽഹി: രാജ്യസഭയിൽ കാർഷിക ബിൽ അവതരിപ്പിക്കുന്നതിനിടെ പ്രതിപക്ഷ പാർട്ടികളെല്ലാം ബില്ലിനെ ഒറ്റക്കെട്ടായി എതിർക്കണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. കാർഷികോൽപന്ന വ്യാപാര പ്രോത്സാഹന ബിൽ, കർഷക ശാക്തീകരണ- വിലസ്ഥിരത- കാർഷിക സേവന ബിൽ, അവശ്യസാധന നിയമ ഭേദഗതി ബിൽ എന്നിവയാണ് രാജ്യസഭയിൽ ചർച്ചക്ക് വെച്ചിരിക്കുന്നത്.
'ഇന്ന് രാജ്യത്തെ എല്ലാ കർഷകരും രാജ്യസഭയിലേക്ക് ഉറ്റുനോക്കുന്നു. രാജ്യസഭയിൽ ബി.ജെ.പി ന്യൂനപക്ഷമാണ്. ബി.ജെ.പി ഇതര പാർട്ടികളെല്ലാം ബില്ലിനെതിരെ അണിനിരക്കണമെന്ന് ഞാൻ അഭ്യർഥിക്കുന്നു. അതുമാത്രമാണ് രാജ്യത്തെ എല്ലാ കർഷകരുടെയും ആവശ്യം' -അരവിന്ദ് കെജ്രിവാൾ ട്വീറ്റ് ചെയ്തു.
കർഷകർക്കുള്ള മരണവാറണ്ടാണ് ബില്ലുകളെന്ന് കോൺഗ്രസ് വ്യക്തമാക്കിയിരുന്നു. അതേസമയം ബിൽ അവതരണത്തിനിടെ രാജ്യസഭയിൽ പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം ശക്തമായി തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.