അരവിന്ദ് കെജ്രിവാൾ (ഫയൽ ചിത്രം)

അരവിന്ദ് കെജ്രിവാളിന്റെ ഇടക്കാല ജാമ്യാപേക്ഷ തള്ളി ഡൽഹി കോടതി

ന്യൂഡൽഹി: മദ്യനയകേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഇടക്കാല ജാമ്യാപേക്ഷ തള്ളി കോടതി. റോസ് അവന്യു കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ആരോഗ്യപരമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് കെജ്രിവാൾ ജാമ്യാപേക്ഷ നൽകിയത്. ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട ​കള്ളപ്പണകേസിൽ അറസ്റ്റിലായ കെജ്രിവാൾ നിലവിൽ തിഹാർ ജയിലിലാണ് ഉള്ളത്.

കെജ്രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി കോടതി ജൂൺ 19 വരെ നീട്ടി. വിർച്വലായി കെജ്രിവാളിനെ ഹാജരാക്കാനും കോടതി നിർദേശിച്ചു. കെജ്രിവാളിന്റെ മെഡിക്കൽ പരിശോധന നടത്താൻ നിർദേശിച്ച കോടതി ജൂൺ ഏഴിന് അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമെന്നും അറിയിച്ചു.

ലോക്സഭ തെരഞ്ഞെടുപ്പിനിടെ സുപ്രീംകോടതി മെയ് 10ന് കെജ്രിവാളിന് 40 ദിവസത്തെ ജാമ്യം അനുവദിച്ചിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനായിരുന്നു ജാമ്യം. ജൂൺ ഒന്ന് വരെയായിരുന്നു ജാമ്യം അനുവദിച്ചത്. ജാമ്യകാലാവധി അവസാനിച്ചതിനെ തുടർന്ന് കെജ്രിവാൾ തീഹാർ ജയിലിലെത്തി കീഴടങ്ങിയിരുന്നു. മഹാത്മഗാന്ധിയുടെ സ്മൃതി മണ്ഡപമായ രാജ്ഘട്ടിൽ പ്രാർഥിച്ചതിന് ശേഷമായിരുന്നു ജയിലിലെത്തിയ കീഴടങ്ങൽ. ഏപ്രിൽ ഒന്നിനാണ് മദ്യനയ അഴിമതി കേസിൽ അരവിന്ദ് കെജ്രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്.

Tags:    
News Summary - Arvind Kejriwal To Stay In Jail, Request For Interim Bail Dismissed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.