ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഞായറാഴ്ച വൈകുന്നേരം ആറിന് കർഷക പ്രക്ഷോഭകരെ സന്ദർശിക്കും. ഈ മാസം ഇത് രണ്ടാം തവണയാണ് കെജ്‌രിവാൾ പ്രക്ഷോഭകരുടെ അടുത്തെത്തുന്നത്. ആയിരക്കണക്കിന് കർഷകർ ഒരു മാസത്തിലേറെയായി തമ്പടിച്ചിരിക്കുന്ന ദില്ലിക്കും ഹരിയാനയ്ക്കും ഇടയിലെ സിങ്കു അതിർത്തിയാണ് ഇന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സന്ദർശിക്കുന്നത്.
ദില്ലി സർക്കാരിന്‍റെ പഞ്ചാബി അക്കാദമി സംഘടിപ്പിക്കുന്ന രണ്ട് ദിവസത്തെ 'ഷഹീദി ദിവാസ്' ആഘോഷിക്കുന്നതിന്‍റെ ഭാഗമായി സന്ദർശന വേളയിൽ കെജ്‌രിവാൾ സ്തുതിഗീതങ്ങൾ ആലപിക്കും. ഒമ്പതാമത്തെ സിഖ് ഗുരുവിന്‍റെ രക്തസാക്ഷിത്വവും ത്യാഗവും അടയാളപ്പെടുത്തുന്നതിനാണ് ഷഹീദി ദിവസ് ആചരിക്കുന്നത്.കർഷകർക്കായി ഭക്ഷണവും മറ്റ് ക്രമീകരണങ്ങളും സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ തവണ സന്ദർശിച്ചപ്പോൾ 'ഞാൻ ഇവിടെ വന്നത് മുഖ്യമന്ത്രിയായിട്ടല്ല, ഒരു സേവകൻ എന്ന നിലയിലാണ്. കർഷകർ ഇന്ന് പ്രതിസന്ധിയിലാണ്. ഞങ്ങൾ അവരോടൊപ്പം നിൽക്കും' എന്നാണ് കെജ്‌രിവാൾ പറഞ്ഞിരുന്നത്. കർഷകരുടെ പ്രതിഷേധത്തിന് പിന്തുണ നൽകിയ നിരവധി പ്രതിപക്ഷ നേതാക്കളിൽ ഒരാളാണ് കെജ്‌രിവാൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.