കെജ്രിവാളിന്‍റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും; കോടതിയിൽ ഹാജരാക്കും

ന്യൂഡൽഹി: ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കുറ്റമാരോപിച്ച് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കെജ്രിവാളിനെ ഇന്ന് രാവിലെ 11ന് ഡൽഹി റോസ് അവന്യൂ കോടതിയിൽ ഹാജരാക്കും.

മദ്യനയ അഴിമതിക്കേസിൽ മാർച്ച് 21നാണ് അരവിന്ദ് കെജ്‌രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. അ​​റ​​സ്റ്റ്​ അ​​ട​​ക്കം അ​​ന്വേ​​ഷ​​ണ ഏ​​ജ​​ൻ​​സി​​യു​​ടെ തു​​ട​​ർ​​ന​​ട​​പ​​ടി​​ക​​ളി​​ൽ​ നി​​ന്ന്​ കെ​​ജ്​​​രി​​വാ​​ളി​​ന്​ സം​​ര​​ക്ഷ​​ണം ന​​ൽ​​കാ​​ൻ ഡ​​ൽ​​ഹി ഹൈ​​കോ​​ട​​തി വി​​സ​​മ്മ​​തി​​ച്ച​​തി​​ന് പി​​ന്നാ​​ലെ​​യാ​​യിരുന്നു അ​​റ​​സ്റ്റ്. 28 വരെയായിരുന്നു കോടതി ഇ.ഡി കസ്റ്റഡിയിൽ വിട്ടത്. പിന്നീട് ഇത് ഏപ്രിൽ ഒന്ന് വരെ നീട്ടുകയായിരുന്നു.

കസ്റ്റഡിയിൽ നിന്ന് മോചിപ്പിക്കണമെന്നുള്ള കെജ്രിവാളിന്‍റെ ഇടക്കാല ആവശ്യം നേരത്തെ ഡൽഹി ഹൈകോടതി തള്ളിയിരുന്നു. കെജ്രിവാളിന്‍റെ അപേക്ഷയിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന്റെ മറുപടി കിട്ടാതെ തീർപ്പ് കൽപിക്കാനാവില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. ഇ.ഡി അറസ്റ്റിനും റിമാൻഡിനുമെതിരെ കെജ്രിവാൾ സമർപ്പിച്ച ഹരജിയിലും ഇടക്കാല ആശ്വാസത്തിനുള്ള അപേക്ഷയിലും മറുപടി നൽകാൻ ഇ.ഡിക്ക് ഡൽഹി ഹൈകോടതി ഏപ്രിൽ രണ്ട് വരെ സമയം നൽകിയിരിക്കുകയാണ്. ഹരജിയിൽ ഏപ്രിൽ മൂന്നിന് വീണ്ടും വാദം കേൾക്കും. 

കെജ്രിവാളിന്‍റെ അറസ്റ്റിൽ പ്രതിഷേധിച്ച് ഇന്നലെ ഡൽഹി രാംലീല മൈതാനിയിൽ ഇൻഡ്യ സഖ്യം മഹാറാലി സംഘടിപ്പിച്ചിരുന്നു. കെജ്രിവാളിന്‍റെ ഭാര്യ സുനിത അദ്ദേഹത്തിന്‍റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളടങ്ങിയ സന്ദേശം റാലിയിൽ വായിച്ചു. വൈദ്യുതി വിതരണം സുഗമമാക്കും, സൗജന്യ വൈദ്യുതി, വിദ്യാഭ്യാസ പരിഷ്‍കരണം, സാർവത്രിക ഹെൽത്ത്കെയർ, കർഷകർക്ക് ന്യായവില, ഡൽഹിക്ക് സമ്പൂർണ സംസ്ഥാന പദവി എന്നിവയാണ് കെജ്രിവാളിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ.

''പ്രിയ​പ്പെട്ട ഭാരതീയരെ, നിങ്ങളെല്ലാവരും ഈ മകന്റെ ആശംസകൾ സ്വീകരിക്കുക. ഞാൻ വോട്ട് ചോദിക്കുന്നില്ല, തിരഞ്ഞെടുപ്പിൽ വിജയിക്കാൻ ആരെയും തോൽപ്പിക്കുന്നതിനെക്കുറിച്ചല്ല ഞാൻ സംസാരിക്കുന്നത്. ഇന്ത്യയെ പുതിയ ഇന്ത്യയാക്കുന്നതിനെക്കുറിച്ചാണ് ഞാൻ സംസാരിക്കുന്നത്. നമ്മുടെ രാജ്യത്തിന് എല്ലാം ഉണ്ട്. ഞാൻ ജയിലിലാണ്, ഇവിടെ എനിക്ക് ചിന്തിക്കാൻ ധാരാളം സമയം ലഭിക്കുന്നു. ഞാൻ ചിന്തിക്കുന്നത് ഭാരതമാതാവിനെക്കുറിച്ചാണ്, ഭാരതമാതാവ് വേദനയിലാണ്, ആളുകൾക്ക് നല്ല വിദ്യാഭ്യാസം ലഭിക്കാതെ വരുമ്പോൾ, ശരിയായ ചികിത്സ ലഭിക്കാതെ, പവർകട്ട് സംഭവിക്കുന്നു, റോഡുകൾ തകരുന്നു.​''-എന്നായിരുന്നു കെജ്രിവാളിന്റെ സന്ദേശം. 

Tags:    
News Summary - Arvind Kejriwal's custody ends today, ED to produce Delhi CM in court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.