അരവിന്ദ് കെജ്‌രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി

ന്യൂഡൽഹി: എക്‌സൈസ് അഴിമതി കേസുകളിൽ അരവിന്ദ് കെജ്‌രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി ഡൽഹി റൗസ് അവന്യൂ കോടതി നീട്ടി. ഇ.ഡിയുടെ കേസിൽ കസ്റ്റഡി ജൂലൈ 31 വരെ നീട്ടിയതായാണ് പ്രത്യേക ജഡ്ജി കാവേരി ബവേജ വ്യാഴാഴ്ച ഉത്തരവിട്ടത്.

ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ, ഭാരത് രാഷ്ട്ര സമിതി നേതാവ് കെ കവിത, മറ്റ് പ്രതികൾ എന്നിവരുടെ ജുഡീഷ്യൽ കസ്റ്റഡിയും ജൂലൈ 31 വരെ നീട്ടിയിട്ടുണ്ട്. അഴിമതി കേസിൽ കെജ്രിവാളിനെതിരെ സി.ബി.ഐ സമർപ്പിച്ച ജുഡീഷ്യൽ കസ്റ്റഡി ഓഗസ്റ്റ് എട്ടു വരെയും നീട്ടിയിട്ടുണ്ട്. വീഡിയോ കോൺഫറൻസ് വഴിയാണ് പ്രതികളെ കോടതിയിൽ ഹാജരാക്കിയത്.

ഇ.ഡി കേസിൽ കെജ്‌രിവാളിന് സുപ്രീംകോടതി നേരത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നുവെങ്കിലും സി.ബി.ഐ കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ തിഹാർ ജയിലിൽ തുടരുകയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.