ന്യൂഡൽഹി: എ.എ.പി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന്റെ പി.എ മർദിച്ചു എന്നാരോപിച്ച് എ.എ.പി രാജ്യസഭാ എം.പി സ്വാതി മാലിവാൾ.
അരവിന്ദ് കെജ്‍രിവാളിൻ്റെ വസതിയിൽ വച്ച് മുഖ്യമന്ത്രിയുടെ പി.എ ബിഭാവ് കുമാർ മർദിച്ചു എന്നാണ് സ്വാതി മാലിവാൾ ആരോപിക്കുന്നത്. മദ്യനയ അഴിമതി കേസിൽ ജാമ്യത്തിലിറങ്ങിയ അരവിന്ദ് കെജ്രിവാളിനെ കാണാനായി അദ്ദേഹത്തിന്റെ വസതിയിൽ എത്തിയതായിരുന്നു സ്വാതി. എന്നാൽ അദ്ദേഹത്തിന്റെ പി.എ കെജ്രിവാളിനെ കാണാൻ അനുവദിക്കാതിരിക്കുകയും സ്വാതി മൽവാളിനെ മർദിക്കുകയുമായിരുന്നു. തുടർന്ന് സ്വാതി പൊലീസ് കണ്ട്രോൾ റൂമിലേക്ക് വിളിക്കുകയായിരുന്നു. കണ്ട്രോൾ റൂമിലേക്ക് വിളിച്ചെങ്കിലും സ്വാതി ഇതുവരെ ഔദ്യോഗിക പരാതി ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
അതേസമയം ബി.ജെ.പി നേതാവ് പ്രവീൺ ശങ്കർ കപൂർ വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസിനോട് വിശദീകരണം തേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.