ന്യൂഡൽഹി: 'മോദി മോദി' മുദ്രാവാക്യം വിശപ്പ് കുറക്കില്ലെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഡൽഹി മുനിസിപ്പൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞ ദിവസം ആം ആദ്മി പാർട്ടി ഗോണ്ട, ഗൗതം വിഹാർ ചൗക്ക് എന്നിവിടങ്ങളിൽ സംഘടിപ്പിച്ച റാലിയിൽ മോദി അനുകൂല മുദ്രാവാക്യം മുഴക്കിയ ചിലർക്ക് മറുപടി പറയവെയാണ് കെജ്രിവാൾ ഇക്കാര്യം പറഞ്ഞത്. കെജ്രിവാൾ പെങ്കടുത്ത യോഗം അലേങ്കാലപ്പെടുത്താനെത്തിയ ചിലരാണ് മോദി മുദ്രാവാക്യം വിളിച്ചത്.
'മോദി മോദി' മുദ്രാവാക്യം വൈദ്യുതി നിരക്ക് കുറക്കുകയോ ഭവന നികുതി വേണ്ടെന്ന് വെക്കുകയോ ഇല്ല. അങ്ങനെ ചെയ്യുകയാണെങ്കിൽ ഞാനും മോദി മുദ്രാവാക്യം വിളിക്കാം. ചിലയാളുകൾക്ക് ഭ്രാന്ത് പിടിച്ചിരിക്കുകയാണ്. ഡൽഹിയിൽ മാറി മാറി ഭരിച്ച ബി.ജെ.പിയും കോൺഗ്രസും വെള്ളത്തിനും വൈദ്യുതിക്കും ഉയർന്ന നിരക്ക് ഇൗടാക്കിയതിൽ ഗൂഢാലോചനയുണ്ട്.
ഞങ്ങൾ അധികാരത്തിൽ വന്നാൽ ഇൗ നഗരത്തെ ഒരു വർഷത്തിനുള്ളിൽ വൃത്തിയുള്ളതാക്കും. ഭവന നികുതി ഇല്ലാതാക്കുകയും സൗജന്യ വെള്ളം നൽകുകയും ചെയ്യും. അഴിമതി തുടച്ചുനീക്കും. കഴിഞ്ഞ രണ്ടു വർഷങ്ങളിലായി അഞ്ച് ഫ്ലൈ ഒാവർ നിർമിച്ചതിൽ 350 കോടിയാണ് ഞങ്ങൾ ലാഭിച്ചതെന്നും കെജ്രിവാൾ പറഞ്ഞു. ഇൗ മാസം 23നാണ് ഡൽഹി മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പ് നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.