ന്യൂഡൽഹി: കേന്ദ്രസർക്കാറിന്റെ മുൻ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് വിർമാനിയെ നിതി ആയോഗിന്റെ മുഴുസമയ അംഗമായി നിയമിച്ചു. ഇക്കണോമിക് ഗ്രോത്ത് ആൻഡ് വെൽഫെയർ ഫൗണ്ടേഷൻ സ്ഥാപകനും ചെയർമാനുമായ അരവിന്ദ് വിർമാനി 2007-2009 കാലയളവിലാണ് ധനകാര്യ മന്ത്രാലയത്തിലെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി പ്രവർത്തിച്ചത്.
2013 മുതൽ 2016 വരെ റിസർവ് ബാങ്കിന്റെ ധനനയ സാങ്കേതിക ഉപദേശക സമിതി അംഗമായും സേവനമനുഷ്ഠിച്ചു. ഐ.എം.എഫ് എക്സിക്യൂട്ടിവ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.