ഭോപ്പാൽ: വെളുത്തുള്ളിവില കുതിച്ചുയർന്നതോടെ വിളസംരക്ഷിക്കാൻ വ്യത്യസ്ത വഴികളുമായി മധ്യപ്രദേശിലെ കർഷകർ. സി.സി.ടി.വി സ്ഥാപിച്ചും സുരക്ഷക്കായി കൃഷിയിടങ്ങളിൽ ആയുധധാരികളായ ഗാർഡുകളെ വിന്യസിച്ചുമെല്ലാമാണ് സംരക്ഷണം. ചില്ലറ, മൊത്ത വ്യാപാര കേന്ദ്രങ്ങളിൽ ഉള്ളിവില കുതിച്ചുയർന്നതോടെയാണ് നടപടി.
മധ്യപ്രദേശിലെ പല റീടെയിൽ മാർക്കറ്റുകളിലും വെളുത്തുള്ളിവില കിലോ ഗ്രാമിന് 400 രൂപയായി ഉയർന്നിരുന്നു. മൊത്തവിപണികളിൽ വെളുത്തുള്ളി വില ക്വിന്റലിന് 30,000 മുതൽ 35,000 രൂപയായും ഉയർന്നതായി കർഷകർ പറയുന്നു.
മധ്യപ്രദേശിലെ ഉജ്ജയിൻ ജില്ലയുടെ ആസ്ഥാനത്ത് നിന്ന് 12 കിലോ മീറ്റർ അകലെ മാൻഗ്രോല ഗ്രാമത്തിൽ തോക്കേന്തിയ സെക്യൂരിറ്റി ഗാർഡുകളെ ഉപയോഗിച്ചാണ് വെളുത്തുള്ളി സംരക്ഷിക്കുന്നത്. വീടിനുള്ളിലിരുന്ന് കൃഷിയിടം നിരീക്ഷിക്കാൻ സി.സി.ടി.വി കാമറകളും സ്ഥാപിച്ചിട്ടുണ്ട്.
പല കർഷകരുടേയും കൃഷിയിടത്തിൽ നിന്നും വെളുത്തുള്ള മോഷണം പോവുന്നുണ്ട്. കഴിഞ്ഞ രണ്ട് വർഷവും വെളുത്തുള്ളി കൃഷി ചെയ്ത് ലാഭമൊന്നും ഉണ്ടാക്കാൻ സാധിച്ചില്ല. എന്നാൽ, ഈ വർഷം നല്ല വിലകിട്ടുമെന്നാണ് പ്രതീക്ഷയെന്ന് കർഷകർ പറഞ്ഞു.
15 ദിവസത്തിനുള്ളിൽ ഉള്ളിയുടെ വിളവെടുക്കാനാകും. കിലോ ഗ്രാമിന് 200 രൂപ വരെ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും കർഷകർ വ്യക്തമാക്കി. വെളുത്തുള്ളിക്ക് ഇങ്ങനെയൊരു വിലവർധനവ് ആദ്യമായിട്ടാണ് കാണുന്നതെന്നതാണ് മൊത്തവിതരണക്കാരുടേയും പക്ഷം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.