ഹൈദരാബാദ്: ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലെപ്പടുത്തിയ പ്രതിക്കെതിരേ ഭീഷണിയുമായി മന്ത്രി. പ്രതിയെ പിടികൂടാത്തതിനെ തുടർന്ന് പ്രതിഷേധം രൂക്ഷമായ സാഹചര്യത്തിലാണ് തെലങ്കാന മന്ത്രി ഭീഷണിയുമായി രംഗത്ത് എത്തിയത്. സെപ്റ്റംബര്‍ ഒമ്പതിന് ഹൈദരാബാദിലാണ് ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന ഹീനകൃത്യം അരങ്ങേറിയത്.തെലങ്കാന മന്ത്രി കെടി രാമറാവു സംഭവം നടന്ന് "മണിക്കൂറുകൾക്കുള്ളിൽ" പ്രതിയെ അറസ്റ്റ് ചെയ്തതായി ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ യഥാർഥത്തിൽ പ്രതിയെപിടികൂടാനായിരുന്നില്ല. ഇതിനെതിരേ വർധിച്ചുവരുന്ന രോഷത്തിനിടയിലാണ് സംസ്ഥാന തൊഴിൽ മന്ത്രി മല്ല റെഡ്ഡി പ്രതിയെ ഏറ്റുമുട്ടലിൽ കൊല്ലുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.
'ബലാത്സംഗക്കാരനെയും കൊലപാതകിയെയും ഞങ്ങൾ പിടികൂടും. പിടികൂടിയതിന് ശേഷം ഏറ്റുമുട്ടൽ കൊല ഉണ്ടാകും'-മല്ല റെഡ്ഡി ചൊവ്വാഴ്ച ഹൈദരാബാദിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.കൊലയാളിയെന്ന് കരുതുന്നയാളുടെ ഫോട്ടോ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. കുട്ടിയുടെ അയൽവാസിയായ പള്ളക്കൊണ്ട രാജു (30) എന്ന വ്യക്തിയെ കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. സെപ്റ്റംബർ ഒമ്പതിന് ഹൈദരാബാദിലെ സിംഗരേണി കോളനിയിലെ വീട്ടിൽ നിന്നാണ് പെൺകുട്ടിയെ കാണാതായത്. പിറ്റേന്ന് കുട്ടിയുടെ മൃതദേഹം ബെഡ്ഷീറ്റിൽ പൊതിഞ്ഞ നിലയിൽ അയൽപക്കത്ത് കണ്ടെത്തുകയായിരുന്നു. പെൺകുട്ടിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതുമുതൽ പ്രതിയെ കാണാതായിരുന്നു.
ഇയാളെ അറസ്റ്റ് ചെയ്തതായി പ്രാഥമിക റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാലിത് തെറ്റാണെന്ന് തെളിഞ്ഞപ്പോൾ, പ്രദേശത്ത് വൻ പ്രതിഷേധവും സംഘർഷവും ഉണ്ടായി. കോളനി നിവാസികൾ പെൺകുട്ടിയ്ക്കും കുടുംബത്തിനും നീതി ആവശ്യപ്പെട്ട് പ്രതിഷേധത്തിലാണ്. മന്ത്രി കെ.ടി. രാമറാവു പ്രതിയെ അറസ്റ്റ് ചെയ്തതായുള്ള ട്വീറ്റ് പിൻവലിക്കുകയും കുറ്റവാളിയെ പിടിക്കാൻ പൊതുജനങ്ങളുടെ സഹകരണം തേടുകയും ചെയ്തു.
'എെൻറ ട്വീറ്റ് തിരുത്താൻ ആഗ്രഹിക്കുന്നു. അയാളെ അറസ്റ്റ് ചെയ്തതായി എനിക്ക് തെറ്റിദ്ധാരണയുണ്ടായി. തെറ്റായ പ്രസ്താവനയിൽ ഖേദിക്കുന്നു. കുറ്റവാളി ഒളിവിലാണ്, ഹൈദരാബാദ് പോലീസ് അയാൾക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്'-റാവു ട്വീറ്റ് ചെയ്തു. ഞെട്ടിപ്പിക്കുന്ന സംഭവത്തിൽ നിരവധി രാഷ്ട്രീയക്കാരും പ്രവർത്തകരും സിനിമാ താരങ്ങളും പ്രതികരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.