ജാമ്യം ലഭിച്ചതോടെ പേരളിവാളനെ വിവാഹം കഴിപ്പിക്കാനൊരുങ്ങി അർപുതമ്മാൾ

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ പ്രതി എ.ജി പേരറിവാളന് സുപ്രീം കോടതി ജാമ്യം അനുവദിച്ചതോടെ മകന്‍റെ വിവാഹം നടത്താനൊരുങ്ങുകയാണ് മാതാവ് അർപുതമ്മാൾ. 32 വർഷത്തെ തടവിന് ശേഷം ബുധനാഴ്ചയാണ് കോടതി പേരറിവാളന് ജാമ്യം അനുവദിച്ചത്.

''പേരറിവാളന് വിവാഹത്തിൽ താൽപര്യമുണ്ടായിരുന്നില്ല. നാളുകളായി ജയിലിനും വീടിനുമിടയിൽ ഞാൻ ഓടുന്നതാണ് എപ്പോഴും പേരറിവാളൻ കാണുന്നത്. മറ്റൊരു സ്ത്രീ കൂടി അതിലൂടെ കടന്നുപോകാൻ ആഗ്രഹിക്കുന്നില്ലെന്നാണ് പേരറിവാളന്‍ പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ സ്ഥിതി മാറിയിട്ടുണ്ട്. വിവാഹം ഉടൻ നടത്തണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്'' -അർപുതമ്മാൾ പറഞ്ഞു.

പേരറിവാളന് മൂത്രാശയ അണുബാധയുള്ളതിനാൽ ചികിത്സ തേടണമെന്നാവശ്യപ്പെട്ട് പേരറിവാളന്‍റെ മാതാവ് സർക്കാരിന് അപേക്ഷ നൽകിയിരുന്നു. അപേക്ഷ അംഗീകരിച്ച തമിഴ്‌നാട് സർക്കാർ പേരറിവാളന് 30 ദിവസത്തെമ്പരോൾ അനുവദിച്ചിരുന്നു. പിന്നീടത് നീട്ടിനൽകി. പേരറിവാളൻ വിവിധ രോഗങ്ങൾക്ക് ചികിത്സയിലാണെന്നും വീട്ടിലായതിനാൽ ഇപ്പോൾ മെച്ചപ്പെട്ട നിലയിലാണെന്നും അവർ കൂട്ടിച്ചേർത്തു.

''31 വർഷത്തിലേറെയായി നടക്കുന്ന പോരാട്ടമാണിത്. എന്നോടൊപ്പം ഉണ്ടായിരുന്ന എല്ലാവർക്കും നന്ദി. തമിഴ്‌നാട് സർക്കാർ അനുവദിച്ച പരോൾ കാരണം എന്റെ മകൻ സുഖമായിരിക്കുന്നു. ഒരു മനുഷ്യന്റെ ജീവിതത്തിൽ 31 വർഷം എത്രയാണെന്ന് നിങ്ങൾക്കറിയാം.

പേരറിവാളൻ നിരപരാധിയാണ്, ക്ഷമയോടെ നിയമപോരാട്ടം നടത്തിയിട്ടുണ്ട്. നല്ല പെരുമാറ്റം കൊണ്ടാണ് മകന് ഇപ്പോൾ ജാമ്യം കിട്ടിയത്. പേരറിവാളൻ ഉടൻ കുറ്റവിമുക്തനാക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് ഞാനിപ്പോൾ'' -അർപുതമ്മാൾ പറഞ്ഞു.

Tags:    
News Summary - As SC grants bail, Rajiv Gandhi case convict Perarivalan’s mom plans for his wedding

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.