ലഖ്നോ: സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനും കോൺഗ്രസിനും മുസ്ലിം വോട്ട് മാത്രമാണ് ആവശ്യമെന്നും അവർക്ക് സീറ്റ് നൽകാൻ മടിക്കുകയാണെന്നും അസദുദ്ദീൻ ഉവൈസി. ന്യൂനപക്ഷ വോട്ട് ഭിന്നിപ്പിച്ച് ബി.ജെ.പിക്ക് വിജയമൊരുക്കുന്ന ബി ടീമാണ് എ.ഐ.എം.ഐ.എം എന്ന ആരോപണം ശരിയല്ലെന്നും എൻ.ഡി.ടി.വിക്ക് അനുവദിച്ച അഭിമുഖത്തിൽ ഉവൈസി പറഞ്ഞു.
''മതേതര കക്ഷികളെന്ന് സ്വയം വിശേഷിപ്പിക്കുന്നവർക്ക് മുസ്ലിംകളുടെ മുദ്രാവാക്യംവിളി മാത്രമാണ് ആവശ്യം. തെരഞ്ഞെടുപ്പിൽ ടിക്കറ്റിനായി യാചിക്കണം. ഇത് ഇരട്ടത്താപ്പാണ്.''
വിവാദ നേതാവ് ടി.ആർ. ഖാൻ കോൺഗ്രസിൽ ചേർന്നതിനെക്കുറിച്ച ചോദ്യത്തിന് മറുപടി പറയാതെ പ്രിയങ്ക ഗാന്ധി വിട്ടുനിന്നതിനെ ഉവൈസി പരിഹസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.