ജയ്പുർ: രാജസ്ഥാൻ നിയമസഭ തെരഞ്ഞെടുപ്പിൽ അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എം മൂന്ന് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. സംസ്ഥാന നേതൃത്വവുമായി ആലോചിച്ച് കൂടുതൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്ന് ഉവൈസി പറഞ്ഞു.
ഇതാദ്യമായാണ് രാജസ്ഥാനിൽ പാർട്ടി മത്സരിക്കുന്നത്. ഹവാ മഹൽ, ഫത്തേപുർ, കമാൻ എന്നിവിടങ്ങളിലാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. ഗ്രൂപ്പുവഴക്ക് കാരണം നല്ല ഭരണം കാഴ്ചവെക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ലെന്നു പറഞ്ഞ് ജനങ്ങളെ സമീപിക്കുമെന്ന് ഉവൈസി പറഞ്ഞു.
ബി.ജെ.പിയുടെ വർഗീയതക്കും ഭൂരിപക്ഷ അനുകൂല നിലപാടുകൾക്കെതിരെയും പ്രചാരണം നടത്തും. ഇൻഡ്യ സഖ്യത്തിന്റെ ഭാഗമാകാൻ താൽപര്യമില്ലെന്നും ഉവെസി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.