ഞങ്ങൾ ആദമിന്റെയും ഹവ്വയുടെയും പിൻമുറക്കാർ; തന്റെ മുത്തശ്ശൻ ബ്രാഹ്മണനായിരുന്നുവെന്ന ആരോപണങ്ങൾക്ക് മറുപടിയുമായി അസദുദ്ദീൻ ഉവൈസി

 ഹൈദരാബാദ്: തന്റെ പിതാമഹൻ ഒരു ഹിന്ദു ബ്രാഹ്മണനായിരുന്ന സമൂഹ മാധ്യമ യൂസറുടെ പ്രതികരണത്തിന് മറുപടിയുമായി എ.ഐ.എം.​​ഐ.എം നേതാവും ഹൈദരാബാദ് എം.പിയുമായ അസദുദ്ദീൻ ഉവൈസി. സമൂഹ മാധ്യമമായ എക്സിൽ ആയിരുന്നു ഉവൈസിയുടെ പിതാമഹൻ ഫാറൂബ് അബ്ദുല്ലയും മുഹമ്മദലി ജിന്നയും ബ്രാഹ്മണനാണെന്ന് ഉപയോക്താവ് പ്രതികരിച്ചത്. ഈ വ്യക്തികൾ ഇപ്പോൾ മുസ്‍ലിംകളുടെ പ്രതിനിധിയാണെന്നും ഹിന്ദുക്കൾക്കെതിരെ പ്രചാരണം നടത്തുകയാണെന്നും എക്സ് ഉപയോക്താവ് കുറിച്ചു.

ഇതിനാണ് ഞങ്ങൾ ആദമിന്റെയും ഹവ്വയുടെയും പിൻമുറക്കാരാണെന്ന് ഉവൈസി മറുപടി നൽകിയത്. ''എന്റെ പൂർവികർ ബ്രാഹ്മണനായിരുന്നുവെന്ന് സംഘികൾ പകർന്നു തന്ന അറിവ് രസകരമായി തോന്നുന്നു. ഞങ്ങൾ ആദമിന്റെയും ഹവ്വയുടെയും പിൻമുറക്കാരാണ്. എന്നെ സംബന്ധിച്ചിടത്തോളം, മുസ്‌ലിംകളുടെ തുല്യാവകാശങ്ങൾക്കും പൗരത്വത്തിനും വേണ്ടിയുള്ള ജനാധിപത്യ പോരാട്ടം ഇന്ത്യയുടെ ആധുനിക ആത്മാവിനെ പ്രതിനിധീകരിക്കുന്നു. ഇത് ഒരിക്കലും ഹിന്ദഫോബിയ അല്ല.​''-ഉവൈസി കുറിച്ചു.

ദിവസങ്ങൾക്കു മുമ്പ് സമാനരീതിയിൽ ഗുലാം നബി ആസാദ് നടത്തിയ പരാമർശം വിവാദത്തിനിടയാക്കിയിരുന്നു. ഇന്ത്യയിലെ ഭൂരിഭാഗം മുസ്‍ലിംകളും ഹിന്ദുമതത്തിൽ നിന്ന് പരിവർത്തനം ചെയ്തവരാണെന്നായിരുന്നു ഗുലാം നബി അഭിപ്രായപ്പെട്ടത്.

Tags:    
News Summary - Asaduddin Owaisi responds to claim that his great grandfather was Hindu Brahmin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.