ന്യൂഡൽഹി: രാഷ്ട്രീയ എതിരാളികളുടെ സത്യപ്രതിജ്ഞ ‘ജയ് ശ്രീറാം’, ‘ഭാരത് മാതാ കീ ജയ് ’ വിളികൾകൊണ്ട് എതിരേറ്റ ബി.ജെ.പി എം.പിമാർക്ക് ബിസ്മി ചൊല്ലിയും തക്ബീർ മുഴക്കി യും മുസ്ലിം എം.പിമാർ മറുപടി കൊടുക്കുന്നതിന് 17ാം ലോക്സഭയുടെ രണ്ടാം ദിനം സാക്ഷ്യ ംവഹിച്ചു. ഓൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ നേതാവ് അസദുദ്ദീൻ ഉവൈസി ജയ് ഭീ ം, ജയ് മീം, അല്ലാഹു അക്ബർ വിളിച്ചപ്പോൾ തൃണമൂൽ കോൺഗ്രസ് നേതാവ് അബൂ താഹിർ ബിസ് മി ചൊല്ലി തുടങ്ങി തക്ബീറിലാണ് സത്യപ്രതിജ്ഞ അവസാനിപ്പിച്ചത്.
സത്യപ്രതിജ്ഞ വാചകം നിശ്ചയിച്ച വാചകങ്ങളിൽതന്നെ നടത്തണമെന്നും ജയ് ശ്രീറാം, ഭാരത് മാതാ കീ ജയ് എന്നിവയടക്കമുള്ള കൂട്ടിച്ചേർക്കലുകൾ പാടില്ലെന്നും കഴിഞ്ഞ ദിവസം പ്രോടെം സ്പീക്കർ നൽകിയ റൂളിങ് ധിക്കരിച്ചാണ് ചൊവ്വാഴ്ച രാവിലെ മുതൽ ബി.ജെ.പി എം.പിമാർ സത്യപ്രതിജ്ഞ ചെയ്തത്. തങ്ങളുടെ എം.പിമാർക്കൊപ്പം ജയ് ശ്രീറാം, ഭാരത് മാതാ കീ വിളിച്ച ഭരണപക്ഷം പ്രതിപക്ഷത്തെ തങ്ങളുടെ എതിരാളികൾ സത്യപ്രതിജ്ഞക്ക് വരുേമ്പാഴും ഇതേ വിളികളുമായി എതിരിട്ടു. അതോടെ പ്രതിപക്ഷ എം.പിമാരും തങ്ങളുടെ പ്രതിജ്ഞയിൽ സ്വന്തം മുദ്രാവാക്യങ്ങൾ വിളിച്ചു.
When @asadowaisi comes for oath then suddenly MPs started sloganeering in the Parliament.
— Md Asif Khan آصِف (@imMAK02) June 18, 2019
He gave it back with "Jai bheem,Jai Meem, Takbeer Allah hu Akbar, Jai Hind"
Savage pic.twitter.com/GzwAQDoq52
തെലങ്കാന എം.പിമാരുടെ പ്രതിജ്ഞക്കിടയിൽ അസദുദ്ദീൻ ഉവൈസിയുടെ പേര് വിളിച്ചപ്പോഴേക്കും ബി.ജെ.പി എം.പിമാർ ജയ് ശ്രീറാം, ഭാരത് മാതാ കീ വിളികൾ തുടങ്ങി. കൂടുതൽ ഉച്ചത്തിൽ വിളിക്കാൻ ആവശ്യപ്പെട്ട ഉവൈസി തെൻറ പ്രതിജ്ഞ ജയ് ഭീം, ജയ് മീം, തക്ബീർ, അല്ലാഹു അക്ബർ, ജയ് ഹിന്ദ് എന്നു വിളിച്ചാണ് അവസാനിപ്പിച്ചത്. പശ്ചിമ ബംഗാളിലെ തൃണമൂൽ എം.പി അബൂ താഹിർ ഖാനെ വിളിച്ചപ്പോഴും ജയ് ശ്രീറാം വിളി ഉയർന്നു.
അല്ലാഹുവിെൻറ നാമത്തിൽ ബംഗാളിയിൽ പ്രതിജ്ഞ നടത്തി ഇൻശാ അല്ലാഹ്, ഖുദാ ഹാഫിസ്, അല്ലാഹു അക്ബർ എന്നുപറഞ്ഞ് അവസാനിപ്പിച്ചു. അഞ്ചാം തവണ എം.പിയായി തെരഞ്ഞെടുക്കപ്പെട്ട മുതിർന്ന സമാജ്വാദി പാർട്ടി നേതാവ് ശഫീഖുർ റഹ്മാൻ ബർഖ് അല്ലാഹുവിെൻറ നാമത്തിൽ തുടങ്ങിയ തെൻറ ഉർദു പ്രതിജ്ഞക്കുേശഷം വന്ദേമാതരം ഇസ്ലാമിനെതിരാണെന്നും താെനാരിക്കലും അത് വിളിക്കില്ലെന്നും ഭരണഘടന അനുസരിച്ച് അത് വിളിക്കേണ്ടതില്ലെന്നും പ്രസ്താവന നടത്തിയാണ് ഇരിപ്പിടത്തിലേക്കു പോയത്.
വരുൺ ഗാന്ധിയും മേനക ഗാന്ധിയും അടക്കമുള്ള മുതിർന്ന ചില ബി.ജെ.പി നേതാക്കൾ ജയ് ശ്രീറാം, ഭാരത് മാതാ കീ വിളികളുയർത്താതിരുന്നപ്പോൾ ഹേമമാലിനി ‘രാധേ രാധേ’ വിളിച്ചു.
തമിഴ്നാട്ടിൽനിന്നുള്ള കോൺഗ്രസ്, ഡി.എം.കെ എം.പിമാർ തമിഴിനും പെരിയാറിനും കലൈജ്ഞർക്കും ദളപതിക്കും വാഴ്കൈ വിളിച്ച് പ്രതിജ്ഞ അവസാനിപ്പിച്ചപ്പോൾ സി.പി.എം എം.പി സു വെങ്കടേശൻ തമിഴ് വാഴ്കെ മാർക്സിയം വാഴ്കെയും കോൺഗ്രസ് എം.പി രാജീവ് വാഴ്കെയും വിളിച്ചു. പശ്ചിമ ബംഗാളിലെ മിക്ക തൃണമുൽ കോൺഗ്രസുകാരും മമതക്കും ബംഗാളിനും ജയ് വിളിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.