ഹൈദരാബാദ്: ലോക്സഭാ തെരഞ്ഞെടുപ്പിൽ ആന്ധ്രപ്രദേശിൽ വൈ.എസ്.ആർ കോൺഗ്രസിനെ പിന്തുണക്കുമെന്ന് ഒാൾ ഇന്ത്യ മജ്ല ിസെ ഇത്തിഹാദുൽ മുസ്ലിമീൻ (എ.ഐ.എം.ഐ.എം) അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. തെരഞ്ഞെടുപ്പ് റാലിയിൽ പ്രവർത്തക രെ അഭിസംബോധന ചെയ്യവെയാണ് വൈ.എസ്.ആർ.സി.പിയെ പിന്തുണക്കുന്ന വിവരം ഉവൈസി പ്രഖ്യാപിച്ചത്.
ആന്ധ്രയിലെ 25 ലോക്സഭാ സീറ്റിൽ വൈ.എസ്. ജഗൻമോഹൻ റെഡ്ഡിയെ പിന്തുണക്കാൻ എം.ഐ.എം തീരുമാനിച്ചു. വൈ.എസ്.ആർ കോൺഗ്രസ് സ്ഥാനാർഥികൾക്ക് വോട്ട് ചെയ്യണം. തെലങ്കാനയിൽ എം.ഐ.എം സ്ഥാനാർഥികൾ മൽസരിക്കുമെന്നും ഉവൈസി വ്യക്തമാക്കി.
റമദാനെ തെരഞ്ഞെടുപ്പുമായി ജനങ്ങൾ ബന്ധപ്പെടുത്തരുത്. ചന്ദ്രപിറവി അടിസ്ഥാനമാക്കി മെയ് അഞ്ചോടെ ആയിരിക്കും ഇന്ത്യയിൽ റമദാൻ മാസം ആരംഭിക്കുക. എന്നാൽ, തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നത് ജൂൺ അഞ്ചിനും. അതിനാൽ, റമദാനിലാണ് തെരഞ്ഞെടുപ്പ്. മെയ് അഞ്ചിന് തെരഞ്ഞെടുപ്പ് ഉച്ചസ്ഥായിൽ എത്തുന്ന സമയമാണെന്നും ഉവൈസി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.