ഹൈദരാബാദ്: മോദിയുടെ കൂട്ടുകാരനെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിൽ തിരിച്ചടിച്ച് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി. രാഹുലിന് ഇറ്റലിയോടും മോദിയോടുമാണ് സ്നേഹമെന്ന് അദ്ദേഹം ഹൈദരാബാദിൽ നടത്തിയ തെരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞു.
ജീവിതത്തിൽ രാഹുലിന് രണ്ട് കാര്യങ്ങളോടാണ് സ്നേഹം. അതിൽ ആദ്യത്തെ സ്നേഹം ഇറ്റലിയോടാണ്. കാരണം സോണിയ ഗാന്ധി ഇറ്റലിയിൽ നിന്നാണ്. രണ്ടാമതായി സ്നേഹം മോദിയോടാണ്, കാരണം മോദിയാണ് അദ്ദേഹത്തിന് അധികാരം നൽകിയതെന്നും ഉവൈസി കൂട്ടിച്ചേർത്തു.
'രാഹുൽ, നിങ്ങൾക്ക് 50 വയസായി ഇനിയും വിവാഹം കഴിക്കാതിരിക്കരുത്. വിവാഹം കഴിക്കാത്തതിനാലാണ് താങ്കൾ എപ്പോഴും സഹൃത്തുക്കളെ കുറിച്ച് വേവലാതിപ്പെടുന്നത് - ഉവൈസി പറഞ്ഞു.
തെലങ്കാനയിൽ നടത്തിയ തെരഞ്ഞെടുപ്പ് റാലിയിൽ ഉവൈസിയും കെ.സി.ആറുമാണ് മോദിയുടെ സുഹൃത്തുക്കളെന്ന് രാഹുൽ പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് ഉവൈസി രാഹുലിനെതിരെ രൂക്ഷ പ്രതികരണവുമായി രംഗത്തെത്തിയത്.
മുസ്‍ലിം സമുദായത്തിൽ നിന്നുള്ള വോട്ടർമാരാണ് കോൺഗ്രസിനെ നിലനിർത്തുന്നതെന്ന് മുമ്പ് ഉവൈസി പറഞ്ഞിരുന്നു. 'ഞങ്ങൾ എങ്ങും പോയില്ല. അവർക്ക് അമേത്തി നഷ്ടമായി. ഞങ്ങൾ പോയിരുന്നുവെങ്കിൽ അവർ കരയുമായിരുന്നോ? ഞങ്ങൾ പോയില്ല. സ്മൃതി ഇറാനി രാഹുൽ ഗാന്ധിയെ തോൽപിച്ചു. സ്വന്തം മുതു മുത്തശ്ശന്റെയും മുത്തശ്ശിയുടെയും പിതാവിന്റെയും സീറ്റ് സംരക്ഷിക്കാൻ അവർക്ക് കഴിഞ്ഞില്ലെന്നും ഉവൈസി പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.