ബാർപ്പെട്ട (അസം): തുല്യതയില്ലാത്ത പ്രളയക്കയത്തിൽ മുങ്ങിക്കിടക്കുന്ന അസം ജനതക്ക് ക ൈത്താങ്ങാവുകയാണ് ഐഡിയൽ റിലീഫ് വിങ്ങിെൻറ മെഡിക്കൽ ഗ്രൂപ്. പ്രതികൂലമായ സാഹചര്യത് തിലും കരയിലൂടെയും കായലിലൂടെയും മണിക്കൂറുകൾ സഞ്ചരിച്ചാണ് മരുന്നടക്കമുള്ള മെഡിക്കൽ ഗ്രൂപ് ഗ്രാമങ്ങളിലെ ക്യാമ്പുകളിൽ എത്തുന്നത്. രാപ്പകൽ പ്രവർത്തിക്കുന്ന മെഡിക്കൽ ക്യാമ്പുകളിൽ നൂറുകണക്കിന് രോഗികളാണ് എത്തുന്നത്. ആയിരത്തിലേറെ രോഗികൾക്ക് ഇതിനകം ചികിത്സ നൽകി.
ദരാംഗ് ജില്ലയിലെ ദൻബാരിയിലെ ഫുഹുർത്തോളിയിൽ സംഘം മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. രണ്ടര മണിക്കൂർ റോഡ് മാർഗവും ഒന്നര മണിക്കൂർ വള്ളത്തിലും സഞ്ചരിച്ചാണ് ഈ ഗ്രാമത്തിലെത്തിച്ചേർന്നത്.ബ്രഹ്മപുത്രയുടെ കൈവഴിയിലുള്ള ഈ ഗ്രാമം ഭാഗികമായി ഒലിച്ചുപോയിരിക്കുകയാണ്. നാനൂറോളം പേർക്ക് മരുന്നുകൾ നൽകി. ആലപ്പുഴ മെഡിക്കൽ കോളജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. അബ്ദുസ്സലാം , എറണാകുളം ലിസ്സി ആശുപത്രിയിലെ ഡോ. സഫീർ, മെഡിക്കൽ വിദ്യാർഥികളായ മുഹമ്മദ് ശഫീർ, മുഹമ്മദ് ശാഹിൻ, ഹെൽത്ത് ഇൻസ്പെക്ടർ സലീം താഹ, വളൻറിയർമാരായി ജബ്ബാർ മാസ്റ്റർ, സി.ടി. സുബൈർ, ടി.കെ. ശിഹാബുദ്ദീൻ എന്നിവരാണ് സംഘത്തിലുള്ളത്. ധരാംഗ്, ബാർപ്പെട്ട, ദുബ്രി എന്നിവിടങ്ങളിലായി സംഘം ക്യാമ്പ് നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.