ദിസ്പുർ: അസമിൽ നിന്നുള്ള എം.എൽ.എ രകിബുൽ ഹുസൈന് കോവിഡ് സ്ഥിരീകരിച്ചു. അസിൽ കോവിഡ് പിടിപെടുന്ന ഏഴാമത്തെ എം.എൽ.എയാണ് രകിബുൽ ഹുസൈൻ.
സെൻട്രൽ അസമിലെ സമഗുരി മണ്ഡലത്തിലെ എം.എൽ.എയായ ഇദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തനിക്ക് കോവിഡ് സ്ഥിരീകരിച്ച വിവരം അറിയിച്ചത്. ഭാര്യ നസ്രീൻ ഹുസൈനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ എം.എൽ.എയുടെ മകന് നടത്തിയ പരിശോധനയിൽ കോവിഡ് ഇല്ലെന്ന് കണ്ടെത്തി.
''പരിേശാധനയിൽ എനിക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.. കഴിഞ്ഞ നാല് ദിവസമായി ഞാനുമായി സമ്പർക്കത്തിലേർപ്പെട്ടവർ പരിശോധനക്ക് വിധേയമാവണം'' -എം.എൽ.എ ഫേസ്ബുക്കിൽ കുറിച്ചു.
അസമിലെ മുൻ മന്ത്രി കൂടിയായ രകിബുൽ ഹുസൈൻ സംസ്ഥാനത്ത് കോവിഡ് പിടിപെടുന്ന ആദ്യ കോൺഗ്രസ് എം.എൽ.എയാണ്.
അമിനുൽ ഹഖ് ലാസ്കർ, അതുൽ ബോറ, കൃഷ്ണേന്ദു പോൾ, നര്യൻ ദേക, ബോലിൻ ചേതിയ, നബനിത ഹാൻഡിക് എന്നിവരാണ് അസമിൽ കോവിഡ് ബാധിച്ച മറ്റ് ആറു പേർ. ഇവർ എല്ലാവരും ബി.ജെ.പി എം.എൽ.എമാരാണ്.
അഖിലേന്ത്യാ മഹിള കോൺഗ്രസ് അധ്യക്ഷയും മുൻ എം.പിയുമായ സുസ്മിത ദേവിന് നേരത്തേ കോവിഡ് സ്ഥിരീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.