ന്യൂഡൽഹി: വിവാദ ആൾദൈവം ആശാറാം ബാപ്പു പ്രതിയായ ബലാൽസംഗ കേസിൽ വിധി വരാനിരിക്കെ അദ്ദേഹത്തിെൻറ അനുയായികളിലൊരാളെ ജോധ്പൂർ ജയിലിന് സമീപത്ത് നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. വിധി വരുന്ന പശ്ചാത്തലത്തിൽ ജയിലിന് സമീപത്തേക്കുള്ള പ്രവേശനം പൊലീസ് നിയന്ത്രിച്ചിരുന്നു. എന്നാൽ പൊലീസ് സുരക്ഷ മറികടന്ന് ജയിലിനടുത്ത് പോസ്റ്റർ പതിക്കാൻ ശ്രമിച്ച അനുയായികളിലൊരാളെയാണ് കസ്റ്റഡിയിലെടുത്തത്.
ജയിലിലെ കുറ്റവാളികളെ കാണാനെത്തുന്നവർക്ക് കാത്തിരിക്കാനുള്ള ഹാളിന് സമീപത്താണ് ഇയാൾ പോസ്റ്റർ പതിക്കാൻ ശ്രമിച്ചത്. വിധി വരുന്നതിന് മുന്നോടിയായി ജയിലിലേക്കുള്ള റോഡുകളെല്ലാം പൊലീസ് അടച്ചിട്ടുണ്ട്. മാധ്യമങ്ങൾക്ക് മാത്രമാണ് ജയിലിന് സമീപത്തേക്ക് പ്രവേശനമുള്ളത്.
വിധി വന്നതിന് ശേഷമുള്ള അക്രമങ്ങൾ ഉണ്ടാവാനുള്ള സാധ്യത മുന്നിൽകണ്ട് രാജസ്ഥാൻ, ഗുജറാത്ത്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. അധിക സുരക്ഷ സേനയുടെ സേവനം ഇൗ സംസ്ഥാനങ്ങൾക്ക് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.