ലതാ മ​ങ്കേഷ്കറെ സന്ദർശിച്ച് ആശ ഭോസ്ലെ

മുംബൈ: ലതാ മ​ങ്കേഷ്കറുടെ ആരോഗ്യനില വഷളായതിന് പിന്നാലെ അവരെ ആശുപത്രിയിൽ സന്ദർശിച്ച് സഹോദരി ആശ ഭോസ്ലെ. കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് ആശ ലതാ മ​ങ്കേഷ്കറെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലെത്തി സന്ദർശിച്ചത്. ലത മ​ങ്കേഷ്കറിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചതായി ആശ ഭോസ്ലെ പറഞ്ഞു.

ആശ ഭോസ്ലെക്ക് പുറമേ ചലച്ചിത്രകാരൻ മധുർ ഭണ്ഡേർക്കർ, സുപ്രിയ സുലേ, രശ്മി താക്കറെ എന്നിവരും ആശുപത്രിയിലെത്തി ലതാ മ​ങ്കേഷ്കറിനെ കണ്ടിരുന്നു. ലതാമ​ങ്കേഷ്കർ ആരോഗ്യം വീണ്ടെടുത്ത് തിരിച്ചു വരാനായി ഞങ്ങളെല്ലാം പ്രാർഥിക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയലും പറഞ്ഞു.

ലതാ മ​​ങ്കേഷ്കറെ ചികിത്സിക്കുന്ന ഡോക്ടറുമായി കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു. അവരുടെ ആരോഗ്യനിലയിൽ പുരോഗമിയുണ്ടെന്നാണ് ഡോക്ടർ അറിയിച്ചതെന്നും ഗോയൽ കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം ലതാ മ​ങ്കേഷ്കറിന്റെ ആരോഗ്യനില വീണ്ടും വഷളായിരുന്നു. തുടർന്ന് അവരെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. 

Tags:    
News Summary - Asha Bhosle visits Lata Mangeshkar at Mumbai hospital, shares health update

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.