ന്യൂഡൽഹി: രാജ്യം വിലമതിക്കുന്ന രണ്ടു പ്രതിഭകളാണ് ഒന്നിനു പിറകെ ഒന്നായി രാജിവെച്ചത്. അത് അശോക യൂനിവേഴ്സിറ്റിയെ പിടിച്ചുലച്ചു എന്നുേവണം കരുതാൻ. അതിന് തെളിവായി യൂനിവേഴ്സിറ്റി നടത്തിയ കുറ്റസമ്മതം. ആശയപ്രകാശനത്തിന് കൂച്ചുവിലങ്ങ് വീഴുന്നതിൽ പ്രതിഷേധിച്ച് പ്രഫസർ പ്രതാപ് ഭാനു മേത്തയാണ് ആദ്യം രാജിവെച്ചത്. അറിയപ്പെടുന്ന പൊളിറ്റിക്കൽ സയൻറിസ്റ്റും മോദി വിമർശകനും കോളമിസ്റ്റുമാണ് മേത്ത. തൊട്ടുപിന്നാലെ മേത്തക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രധാനമന്ത്രിയുടെ മുൻ സാമ്പത്തിക ഉപദേഷ്ടാവ് കൂടിയായ അരവിന്ദ് സുബ്രഹ്മണ്യനും ഫാക്കൽറ്റി പദവി രാജിവെച്ചു.
അതോടെ, ലോകത്തെ അക്കാദമിക് വിദഗ്ധരിൽ പലരും ഇരുവർക്കും പിന്തുണയുമായെത്തി. ഓക്സ്ഫഡ്, ഹാർവാഡ്, േയൽ, ബ്രൗൺ യൂനിവേഴ്സിറ്റികളിൽ നിന്നും പിന്തുണയെത്തി. തുടർന്നാണ് സംയുക്ത പ്രസ്താവനയുണ്ടായത്. 'തങ്ങളുടെ ഭാഗത്ത് വീഴ്ചയുണ്ടായി. അത് തിരുത്താൻ എല്ലാവരുമായി ബന്ധപ്പെട്ട് ആത്മാർഥ ശ്രമമുണ്ടാകും. അക്കാദമിക് സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും യൂനിവേഴ്സിറ്റിയുടെ ആദർശങ്ങളിൽ നിർണായകമായിരിക്കും'-യൂനിവേഴ്സിറ്റി അറിയിച്ചു. ചാൻസലർ രുദ്രാംശു മുഖർജി, വൈസ് ചാൻസലർ മാളവിക സർക്കാർ, പ്രതാപ് ഭാനു മേത്ത, അരവിന്ദ് സുബ്രഹ്മണ്യൻ എന്നിവരാണ് പ്രസ്താവനയിൽ ഒപ്പുവെച്ചത്.
2019ൽ അശോക യൂനിവേഴ്സിറ്റി വൈസ് ചാൻസലർ പദവി രാജിവെച്ചയാളാണ് മേത്ത. പിന്നീട് പൊളിറ്റിക്കൽ സയൻസ് പ്രഫസറായി തുടരുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് മോദി ഭരണകൂടത്തിെൻറ ഇടപെടൽ പരോക്ഷമായി ചൂണ്ടിക്കാട്ടി അദ്ദേഹം രാജി നൽകിയത്. രണ്ടു ദിവസത്തിനുശേഷം അരവിന്ദ് സുബ്രഹ്മണ്യനും രാജിവെച്ചു. ലിബറൽ ആർട്സ് മേഖലയിൽ ഉന്നത പഠനത്തിനായി ഹരിയാനയിലെ സോണിപതിൽ ആരംഭിച്ച അശോക, രാജ്യത്തെ ഈ മേഖലയിലെ ആദ്യ സ്വകാര്യ സർവകലാശാലയാണ്. യു.ജി.സി, കേന്ദ്ര സർക്കാർ അംഗീകാരവുമുണ്ട്.
യൂനിവേഴ്സിറ്റിയിലെ വിദ്യാർഥികളെയും പ്രഗല്ഭരായ സഹപ്രവർത്തകരെയും പിരിയുന്നതിൽ അതിയായ ദുഃഖമുണ്ടെന്ന് േമത്തയും അരവിന്ദ് സുബ്രഹ്മണ്യനും പറഞ്ഞു. ആശയ സ്വാതന്ത്ര്യത്തിലും അക്കാദമിക മൂല്യങ്ങളിലും അടിയുറച്ച് അശോക മുന്നോട്ടുപോകുമെന്നാണ് പ്രതീക്ഷയെന്നും ഇരുവരും കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.