ന്യൂഡൽഹി: കശ്മീരിലെ നിരോധിത വിഘടനവാദി സംഘടനയായ ദുക്തരാനെ മില്ലത്തിെൻറ സ്ഥാപക നേതാവായ ആസിയ അന്ദ്രാബി, സഹപ്രവർത്തകരായ ഫെഹ്മിദ സോഫി, നഹിദ നസ്റിൻ എന്നിവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താൻ കോടതി ഉത്തരവ്.
പ്രത്യേക കോടതി ജഡ്ജി പർവീൻ സിങ്ങാണ് ഉത്തരവിട്ടത്. സർക്കാറിനെതിരെ യുദ്ധം ചെയ്തു, രാജ്യദ്രോഹം, രാജ്യത്ത് ഭീകരപ്രവർത്തനങ്ങൾ നടത്താൻ ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. യു.എ.പി.എ നിയമപ്രകാരം അറസ്റ്റിലായ ഇവരുടെ വിചാരണ നടന്നുവരുകയാണ്. മൂവരും 2018 ഏപ്രിലിൽ ആണ് അറസ്റ്റിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.