തൃശൂർ: കാലാവസ്ഥ വ്യതിയാനത്തിനും പരിസ്ഥിതി തകർച്ചക്കുമെതിരെ ലോകമെങ്ങും ശക്തമാക ുന്ന മുന്നേറ്റങ്ങൾക്കൊപ്പം കേരളത്തിലെ കുട്ടികളും. തൃശൂർ ജില്ലയിലെ അയ്യായിരത്തില ധികം വിദ്യാർഥികൾ സ്വരാജ് റൗണ്ടിന് ചുറ്റും വലയം തീർത്ത് ആവാസവ്യവസ്ഥക്കും പ്രകൃതി ക്കും വേണ്ടിയുള്ള പോരാട്ടത്തിൽ തങ്ങളുമുണ്ടെന്ന് പ്രഖ്യാപിച്ചു.
കാലാവസ്ഥ വലയം തീ ർത്ത് പരിസ്ഥിതിക്ക് വേണ്ടി സ്വയം സമർപ്പിക്കാൻ മുന്നോട്ടുവന്ന കൂട്ടുകാർക്ക് പ്രചോദനവും പ്രോത്സാഹനവും പകരാൻ യു.എൻ കാലാവസ്ഥ ഉച്ചകോടിയിൽ പ്രതിഷേധമുയർത്തിയ 12 വയസ്സുകാരി റിദ്ദിമ പാണ്ഡെയുമെത്തി. ലക്ഷദ്വീപിൽനിന്ന് എത്തിയ വിദ്യാർഥികൾ കൂടി കണ്ണികളായ കാലാവസ്ഥ വലയം റിദ്ദിമ ഉദ്ഘാടനം ചെയ്തു. ‘മുതിർന്നവരുടെ ആവശ്യങ്ങൾ അവസാനിച്ചുകഴിഞ്ഞു. ഇനി നമ്മൾ കുട്ടികളാണ് കാലാവസ്ഥക്ക് പോരാടേണ്ടത്’- റിദ്ദിമ ഓർമിപ്പിച്ചു.
‘ശുദ്ധവായുവിനും ശുദ്ധജലത്തിനും േവണ്ടി നാം ശബ്ദമുയർത്തിയേ പറ്റൂ. തിരിച്ചുപിടിക്കാൻ കഴിയാത്ത വിധം ഈ ഭൂമി കുറേ നശിച്ചുകഴിഞ്ഞു. ബാക്കിയെങ്കിലും സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം നാം ഏറ്റെടുക്കണം. പ്രകൃതിയെ ചൂഷണം ചെയ്തുള്ള നമ്മുടെ ആവശ്യങ്ങൾ പരമാവധി കുറക്കുക. പുതിയ ബൈക്ക് വേണമെന്ന് മാതാപിതാക്കളോട് ആവശ്യപ്പെടുന്നതിന് പകരം പൊതുഗതാഗത സംവിധാനമോ സൈക്കിളോ ഉപയോഗിക്കുക’- കൂട്ടുകാരോട് റിദ്ദിമ ആഹ്വാനം ചെയ്തു. ഉത്തരാഖണ്ഡിൽ 2013ലുണ്ടായ പ്രളയത്തെ തുടർന്നാണ് പ്രകൃതിയുടെമേൽ മനുഷ്യൻ നടത്തുന്ന ചൂഷണത്തെക്കുറിച്ച് ചിന്തിച്ചുതുടങ്ങിയതെന്ന് റിദ്ദിമ പറഞ്ഞു.
സാഹിത്യ, സാംസ്കാരിക, പരിസ്ഥിതി പ്രവർത്തകരും കാലാവസ്ഥ വലയത്തിൽ അണിചേർന്നു. റിദ്ദിമ പാെണ്ഡ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പൊതുയോഗത്തിൽ യു.എൻ എൻവയൺമെൻറൽ പ്രോഗ്രാം റിസ്ക് അനാലിസിസ് വിഭാഗം മുൻ കൺസൽട്ടൻറ് സാഗർധാര, ഒഡിഷ നിയാമഗിരി മൂവ്മെൻറ് നേതാവ് പ്രഫുല്ല സാമന്തറാ, കുസുമം ജോസഫ് തുടങ്ങിയവർ പങ്കെടുത്തു. ഊരാളി ബാൻഡിെൻറ കലാവലയത്തോടെയാണ് പരിപാടി സമാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.