ഗുവാഹതി: പൗരത്വ ഭേദഗതി ബില്ലിൽ പ്രതിഷേധിച്ച് അസമിലെ ബി.ജെ.പി സർക്കാറിനുള്ള പിന്ത ുണ അസം ഗണ പരിഷത്ത് (എ.ജി.പി)പിൻവലിച്ചു. ബംഗ്ലാദേശ്, പാകിസ്താൻ, അഫ്ഗാനിസ്താൻ എന്‍ നിവിടങ്ങളിൽനിന്നുള്ള മുസ്ലിം ഇതര വിഭാഗങ്ങൾക്ക് ഇന്ത്യൻ പൗരത്വം നൽകാനുള്ള കാലയളവിൽ ഇളവ് നിർദേശിക്കുന്നതാണ് ബിൽ.
എ.ജി.പി പ്രതിനിധിസംഘം ഡൽഹിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിനെ സന്ദർശിച്ച ശേഷമാണ് പിന്തുണ പിൻവലിക്കാൻ തീരുമാനിച്ചെതന്ന് എ.ജി.പി പ്രസിഡൻറും മന്ത്രിയുമായ അതുൽ ബോറ പറഞ്ഞു. ബിൽ ചൊവ്വാഴ്ച ലോക്സഭയിൽ അവതരിപ്പിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ബില്ലിനെ ശക്തമായി എതിർക്കുമെന്നും ബി.െജ.പി ബന്ധം അവസാനിപ്പിക്കുമെന്നും എ.ജി.പി നേതാവും മുൻ മുഖ്യമന്ത്രിയുമായ പ്രഫുല്ലകുമാർ മൊഹന്ത അറിയിച്ചിരുന്നു.
126 അംഗ സഭയിൽ 61 അംഗങ്ങളുള്ള ബി.ജെ.പിക്ക് എ.ജി.പി പിന്തുണ പിൻവലിച്ചതു കൊണ്ട് ഭീഷണിയില്ല. ബോഡോ പീപ്പിൾസ് പാർട്ടിയുടെ 12 അംഗങ്ങളുടെ പിന്തുണ സർക്കാറിനുണ്ട്. എ.ജി.പിക്ക് 14 എം.എൽ.എമാരാണുള്ളത്.
കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, സി.പി.എം തുടങ്ങിയ പാർട്ടികൾ പൗരത്വ ബില്ലിനെതിരെ രംഗത്തുണ്ട്. മതത്തിെൻറ പേരിൽ പൗരത്വം അനുവദിക്കുന്നത് ഭരണഘടന ലംഘനമാണെന്നാണ് അവരുടെ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.