അഭിപ്രായ സർവേ ഫലത്തിന്​ ശേഷം കെ.സി.ആറിന്​ മൗനം

ന്യൂഡൽഹി: ലോക്​സഭാ തെരഞ്ഞെടുപ്പ്​ ഫലത്തിന്​ ദിവസങ്ങൾ ബാക്കി നിൽക്കെ വിവിധ ഏജൻസികളുടെ എക്​സിറ്റ്​ പോൾ ഫലങ്ങൾ പുറത്ത്​ വന്നതോടെ മുന്നണി നീക്കങ്ങളെ കുറിച്ച്​ തെലങ്കാന രാഷ്​ട്രീയ സമിതി നേതാവും തെലങ്കാന മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖരറാവുവിന്​ മൗനം​.

എൻ.ഡി.എക്ക്​ അനുകൂലമായ എക്​സിറ്റ്​ പോൾ ഫലത്തിന്​ ശേഷം വിവിധ കക്ഷി നേതാക്കൾ പ്രതികരിച്ചെങ്കിലും കെ.സി.ആർ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം ബി.ജെ.പി ഇതര മുന്നണി രൂപീകരണവുമായി ചന്ദ്രബാബു നായിഡു ചർച്ചകളുമായി സജീവമാണ്​.

തെലങ്കാനയിലെ 17 ലോക്​സഭ സീറ്റിൽ ടി.ആർ.എസിന്​ 13 മുതൽ 14വരെ സീറ്റുകൾ ലഭിക്കുമെന്നാണ്​ സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നത്​. എന്നാൽ 16 സീറ്റ്​ വരെ ടി.ആർ.എസിന്​ ലഭിക്കുമെന്നായിരുന്നു കെ.സി.ആറി​ൻെറ പ്രതീക്ഷയെന്നാണ്​ പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കുന്നത്​.

Tags:    
News Summary - Aspiring kingmaker KCR hits mute on federal front after exit polls project clear NDA win -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.